എഡിറ്റര്‍
എഡിറ്റര്‍
നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ നിഹാരിക സിങ്; ആത്മകഥ വിറ്റഴിക്കാന്‍ കള്ളക്കഥകള്‍ പ്രചരിപ്പിക്കുകയാണെന്ന് നടി
എഡിറ്റര്‍
Tuesday 24th October 2017 4:49pm

 


ന്യൂദല്‍ഹി: ബോളിവുഡ് താരം നവാസുദ്ദീന്‍ സിദ്ദീഖിക്കെതിരെ നടിയും മോഡലുമായ നിഹാരിക സിങ്. താനുമായുള്ള ബന്ധത്തെ കുറിച്ച് ‘ആന്‍ ഓര്‍ഡിനറി ലൈഫ് : എ മെമ്മോയറി’ല്‍ നവാസ് എഴുതിയിരിക്കുന്നത് കെട്ടിച്ചമച്ച കഥകളാണെന്നും ഒരു സ്ത്രീയായ തന്നെ അപമാനിക്കുന്നതാണെന്നും നിഹാരിക പറഞ്ഞു.

‘ 2009ല്‍ മിസ് ലവ്‌ലിയുടെ ഷൂട്ടിങ് സമയത്ത് നവാസുമായി എനിക്ക് കുറഞ്ഞ കാലത്തെ ബന്ധമുണ്ടായിരുന്നു. മാസങ്ങള്‍ മാത്രമാണ് അത് നീണ്ടു നിന്നത്. പക്ഷെ ഇന്ന് അയാളെന്നെ മെഴുകുതിരികള്‍ കത്തിച്ച് മൃദുലമായ രോമക്കുപ്പായമിട്ട് കിടപ്പറയിലേക്ക് വിളിച്ചാനയിച്ച പെണ്ണായി ചിത്രീകരിച്ചിരിക്കുകയാണ്. പക്ഷെ എനിക്ക് ചിരിക്കാനാണ് തോന്നുന്നത്.

 

പുസ്തകം വിറ്റഴിക്കുന്നതിനായി ഒരു സ്ത്രീയെ അപമാനിക്കാനും ചൂഷണം ചെയ്യാനും അദ്ദേഹം തയ്യാറായി. ഇതിനായി കഥകള്‍ കെട്ടിച്ചമക്കുകയും ക്ഷണികമായി നീണ്ടുനിന്ന ബന്ധത്തെ മാനിപുലേറ്റ് ചെയ്തവതരിപ്പിക്കുകയുമാണ് ചെയ്തത്. തന്റെ അറിവോ സമ്മതമോ കൂടാതെയാണ് തന്റെ ജീവിതം പുസ്തകത്തിലെഴുതിയതെന്നും നീഹാരിക വ്യക്തമാക്കി.

Advertisement