എഡിറ്റര്‍
എഡിറ്റര്‍
‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ…’; മലയാള ഗാനവുമായി ധോണിയുടെ മകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വീഡിയോ വൈറല്‍
എഡിറ്റര്‍
Tuesday 24th October 2017 8:28pm

 

റാഞ്ചി: മലയാള സിനിമാ പാട്ടുമായി മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ മകള്‍ സിവ ധോണി. കേള്‍ക്കുമ്പോള്‍ അല്‍പ്പം അവിശ്വസനീയത തോന്നുന്നുണ്ടല്ലെ.? പക്ഷേ വിശ്വസിക്കുകയേ നിര്‍വാഹമുള്ളു. ധോണിയുടെ മകളുടെ പേരിലുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് പാട്ട് സോഷ്യല്‍മീഡിയയിലെത്തിയിരിക്കുന്നത്.


Also Read: കോഹ്‌ലി അമാനുഷികനൊന്നുമല്ല മനുഷ്യനാണ്; അവനും തോല്‍ക്കും: ഗാംഗുലി


ഇന്‍സ്റ്റയിലെത്തി അല്‍പ്പം സമയം കഴിയുന്നതിനു മുന്നേ തന്നെ പാട്ട് വൈറലായിരിക്കുകയാണ്. ‘അമ്പലപ്പുഴ ഉണ്ണിക്കനോട് നീ’ എന്നു തുടങ്ങുന്ന ഗാനമാണ് മകള്‍ പാടിയിരിക്കുന്നത്. മലായാളം വാക്കുകള്‍ വ്യക്തതയോടെയാണ് സിവ പാടിയിരിക്കുന്നത്.

ധോണി മലയാളം സംസാരിക്കുന്നത് ഇതുവരെ ക്രിക്കറ്റാരാധകര്‍ കേട്ടിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. പിന്നെ മകളെങ്ങെനെ മലയാള ഗാനം പഠിച്ചെന്ന സംശയം സോഷ്യല്‍മീഡിയയില്‍ വൈറലായ വീഡിയോയെക്കുറിച്ച ആരാധകര്‍ ചോദിക്കുന്നുണ്ട്. എന്നിരുന്നാലും വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത് സിവ ധോണിയാണെന്നത് വ്യക്തമാണ്.

ഇന്‍സ്റ്റാഗ്രാമില്‍ അപ്‌ലോഡ് ചെയ്ത് ഒരു മണിക്കൂറിനകം പതിനാറായിരത്തില്‍ അധികം പേരാണ് കണ്ടിരിക്കുന്നത്. വീഡിയോക്ക് കീഴെ നിരവധി മലയാളികള്‍ ഇതിനോടകം തന്നെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിട്ടുണ്ട്.


Dont Miss: സര്‍ക്കാരിനെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രത്യാഘാതം ഉണ്ടാവുമെങ്കില്‍ നേരിടാന്‍ തയ്യാറാണെന്ന് നടന്‍ വിശാല്‍


സിവയും മലയാളവുമായുള്ള ബന്ധമാണ് ഇപ്പോള്‍ ആരാധകര്‍ ഉയര്‍ത്തുന്ന ചോദ്യം

വീഡിയോ കാണം

 

Advertisement