ന്യൂയോര്‍ക്ക്: ഹൂത്തികള്‍ സൗദിയില്‍ നടത്തുന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് യു.എന്‍ സെക്രട്ടറി ജനറല്‍ ആന്റോണിയോ ഗുട്ടരസും ജി.സി.സി തലവന്‍ ജസീം മൊഹമ്മദ് അല്‍ബുദൈവിയും.
യു.എന്‍ ജനറല്‍ അസംബ്ലിയുടെ 81ാം സെഷനുവേണ്ടി ന്യൂയോര്‍ക്കിലെത്തിയ അല്‍ബുദൈവിയെ യു.എന്‍ സെക്രട്ടറി ജനറല്‍ സ്വീകരിച്ചതായി ജി.സി.സി സെക്രട്ടേറിയേറ്റ് ജനറലിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
സിവിലിയന്മാരെ ലക്ഷ്യമിടുന്നത് പ്രദേശത്തെ സമാധാനത്തിനും സുരക്ഷയ്ക്കും കടുത്ത ഭീഷണിയാണെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കി. ഇതുകൂടാതെ മറ്റ് പ്രാദേശിക പ്രശ്‌നങ്ങളും അവ പരിഹരിക്കുന്നതിനുള്ള നയതന്ത്രശ്രമങ്ങളും ഇരുവരും ചര്‍ച്ച ചെയ്തു.
യു.എന്‍ ജനറല്‍ അസംബ്ലിയുടെ 81ാം സെഷനെത്തിയ അല്‍ബുദൈവിയെ യു.എന്‍ സെക്രട്ടറി ജനറല്‍ സ്വീകരിച്ചതായി ജി.സി.സി സെക്രട്ടേറിയേറ്റ് ജനറലിന്റെ പ്രസ്താവനയില്‍ പറഞ്ഞു.
കൂടിക്കാഴ്ചയില്‍ ജി.സി.സിയും യു.എന്നും തമ്മിലുള്ള ബന്ധങ്ങള്‍ ഇരുപക്ഷവും അവലോകനം ചെയ്തു. പൊതുതാത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനായി ഉഭയകക്ഷി സഹകരണം കൂടുതല്‍ ആഴത്തിലാക്കാനും ഏകീകരിക്കാനുമുള്ള വഴികള്‍ കൂടിയാലോചിച്ചതായും പ്രസ്താവനയില്‍ പറയുന്നു.
ജി.സി.സി അംഗരാജ്യങ്ങള്‍ കൈവരിച്ച പുരോഗതിയേയും അഭിവൃദ്ധിയേയും അഭിനന്ദിച്ച യു.എന്‍ സെക്രട്ടറി ജനറല്‍ അന്താരാഷ്ട്രതലത്തില്‍ സ്ഥിരത വളര്‍ത്തിയെടുക്കുന്നതില്‍ അവര്‍ നല്‍കുന്ന സംഭാവനകളെ പ്രശംസിച്ചു.
Content Highlight: UN condemns Houthis as they continue attacks on Saudi Arabia.
