2026 ഐ.പി.എല്ലിലെ ഒന്നാം ക്വാളിഫയറിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് 255 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം. ധർമശാലയിൽ നടക്കുന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ആർ.സി.ബി 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 254 റൺസാണ് അടിച്ചെടുത്തത്.
ക്യാപ്റ്റൻ രജത് പാട്ടിദാറിന്റെ വെടിക്കെട്ട് ഇന്നിങ്സിന്റെ കരുത്തിലാണ് ബെംഗളൂരു കൂറ്റൻ സ്കോർ ഉയർത്തിയത്. 33 പന്തിൽ നിന്നും പുറത്താവാതെ 93 റൺസ് നേടിയാണ് ആർ.സി.ബി ക്യാപ്റ്റൻ തിളങ്ങിയത്. അഞ്ച് ഫോറുകളും ഒമ്പത് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
𝐃𝐫𝐚𝐜𝐚𝐫𝐲𝐬 🐉 pic.twitter.com/WvhqLdorOE
— Royal Challengers Bengaluru (@RCBTweets) May 26, 2026
ഈ തകർപ്പൻ പ്രകടനത്തിന് ഒരു വമ്പൻ നേട്ടവും പാടിതാർ സ്വന്തമാക്കി. ഐ പി.എല്ലിൽ ആർ.സി.ബിക്ക് വേണ്ടി പ്ലേ ഓഫിൽ ഏറ്റവും കൂടുതൽ തവണ ടോപ് സ്കോറർ ആവുന്ന താരാമയാണ് പടിദാർ മാറിയത്. ആറ് ഇന്നിങ്സിൽ നിന്നും നാല് തവണയാണ് പടിദാർ ടോപ് പ്ലേ ഓഫിൽ ടോപ് സ്‌കോററായത്. മൂന്ന് തവണ ടോപ് സ്കോറേഴ്സായി തിളങ്ങിയ ക്രിസ് ഗെയ്ൽ, എ.ബി ഡിവില്ലിയേഴ്സ്, വിരാട് കോഹ്‌ലി എന്നിവരെ ഒരുമിച്ച് മറികടന്നു കൊണ്ടാണ് ആർ.സി.ബി നായകന്റെ മുന്നേറ്റം.
മത്സരത്തിൽ പാട്ടിദാറിന് പുറമെ വിരാട് കോഹ്‌ലി, ക്രുണാൽ പാണ്ഡ്യ എന്നിവർ 43 റൺസ് വീതവും നേടി ടീമിന് കൂറ്റൻ ടോട്ടൽ നൽകുന്നതിൽ നിർണായകമായി. ദേവദത്ത് പടിക്കൽ 30 റൺസും സ്വന്തമാക്കി.
ഗുജറാത്തിന്റെ ബൗളിങ് നിരയിൽ ജേസൺ ഹോൾഡർ, കാഗിസൊ റബാദ എന്നിവർ രണ്ടു വിക്കറ്റുകൾ നേടി തിളങ്ങിയപ്പോൾ പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും സ്വന്തമാക്കി.
അതേസമയം ഐ.പി.എൽ പ്ലേ ഓഫ് ചരിത്രത്തിൽ ഇതാദ്യമായാണ് ടീം ടോട്ടൽ 250 കടക്കുന്നത്. ഇതിനുമുമ്പ് പ്ലേ ഓഫിൽ ഉയർന്ന സ്കോർ നേടിയിരുന്നത് ഗുജറാത്ത് ടൈറ്റൻസ് ആയിരുന്നു. 2023ൽ മുംബൈ ഇന്ത്യൻസിനെതിരെ 233 റൺസായിരുന്നു ഗുജറാത്ത് നേടിയിരുന്നത്.
Content Highlight: Rajat Patidar create huge record for rcb in ipl play off
