എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില കുറഞ്ഞോളും പക്ഷേ നികുതി കുറയ്ക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍
എഡിറ്റര്‍
Sunday 24th September 2017 12:18am

ന്യൂഡല്‍ഹി: രാജ്യത്ത് ഉയര്‍ന്നു നില്‍ക്കുന്ന പെട്രോള്‍ വില ഉടന്‍ കുറയുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. എന്നാല്‍ നികുതി വരുമാനം ക്ഷേമപദ്ധതികള്‍ക്കും വികസനപ്രവര്‍ത്തനങ്ങള്‍ക്കും അവശ്യമായതുകൊണ്ടു തന്നെ ഇന്ധനവിലയില്‍ നികുതിയിളവ് പ്രതീക്ഷിക്കരുതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി പെട്രോള്‍ വില കുറച്ച് ഏതാനും പൈസ ഇടിഞ്ഞിട്ടുണ്ട്. വില ഇനിയും കുറയും. അദ്ദേഹം പറഞ്ഞു. ഗുജറാത്തില്‍ അദ്ദേഹം സ്‌കില്‍ ഡവലപ്‌മെന്റ് മന്ത്രാലയവുമായി ബന്ധപ്പെട്ട പരിപാടിയില്‍ പങ്കെടുത്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.


Also Read   പെട്രോള്‍ വില എന്തായാലും അന്‍പതു രൂപയില്‍ താഴെ കൊണ്ടു വരാം;കാല്‍ക്കാശിനു കൊള്ളാത്തവരുടെ ഗീര്‍വാണം ആരു ചെവിക്കൊള്ളാനെന്നും കെ സുരേന്ദ്രന്‍


അമേരിക്കയില്‍ അടുത്തിടെയുണ്ടായ ചുഴലിക്കാറ്റാണ് ഇന്ധന വിലയില്‍ വലിയ വര്‍ദ്ധനവുണ്ടാകാന്‍ കാരണം. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി വിലയില്‍ ഇടിവ് കാണിച്ചു തുടങ്ങിയിട്ടുണ്ട്. പെട്രോളിയം ഉത്പന്നങ്ങള്‍ ജി.എസ്.ടിയുടെ പരിധിയില്‍ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാരെന്നും ധര്‍മ്മേന്ദ്ര പ്രധാന്‍ പറഞ്ഞു.

പെട്രോളിയം പ്ലാനിങ്ങ് ആന്‍ഡ് അനാലിസിസ് സെല്ലിന്റെ കണക്കുകള്‍ പ്രകാരം സെപ്തംബര്‍ 21 മുതല്‍ സെപ്തംബര്‍ 23 വരെ പത്ത് പൈസയാണ് പെട്രോളിയം ഉത്പന്നത്തിന് വില കുറഞ്ഞത്.

 

Advertisement