മേക്കപ്പിനെ ചൊല്ലിയായിരുന്നു ഞങ്ങള്‍ തമ്മില്‍ പ്രശ്‌നം; കൊവിഡില്‍ പോലും വീട്ടില്‍ ലിപ്സ്റ്റിക്ക് ഇട്ടു നടന്നിരുന്ന ആളാണ് ഞാന്‍: മധുബാല
Movie Day
മേക്കപ്പിനെ ചൊല്ലിയായിരുന്നു ഞങ്ങള്‍ തമ്മില്‍ പ്രശ്‌നം; കൊവിഡില്‍ പോലും വീട്ടില്‍ ലിപ്സ്റ്റിക്ക് ഇട്ടു നടന്നിരുന്ന ആളാണ് ഞാന്‍: മധുബാല
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 16th June 2026, 6:21 pm

വാരണാസിയുടെ പശ്ചാത്തലത്തില്‍ രണ്ട് ആളുകളുടെ ഇടയില്‍ ഉടലെടുക്കുന്ന ആത്മബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് വര്‍ഷ വാസുദേവ് സംവിധാനം ചെയ്യുന്ന ചിന്ന ചിന്ന ആസൈ.

ചിത്രത്തിലൂടെ ഒരു നീണ്ട ഇടവേളക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് നടി മധുബാല. ജൂണ്‍ 19 നു റിലീസിന് ഒരുങ്ങുന്ന ചിത്രത്തില്‍ ഇന്ദ്രന്‍സ് ആണ് നായകന്‍ ആയി എത്തുന്നത്. ഒരിടവേളക്ക് ശേഷമുള്ള തന്റെ തിരിച്ചു വരവിനെ കുറിച്ച് സംസാരിക്കുകയാണ് നടി.

ഒരു സ്പിരിച്ച്വല്‍ വ്യക്തി ആയതുകൊണ്ട് തന്നെ വാരാണസി പശ്ചാത്തലം ആയി ഒരുങ്ങുന്ന ചിത്രം തന്നെ ആകര്‍ഷിച്ചിരുന്നെന്ന് മധുബാല പറയുന്നു. എന്നാല്‍ ചില തിരക്കുകള്‍ കാരണം ഈ സിനിമ ചെയ്യേണ്ടതില്ലെന്ന് ആദ്യം തീരുമാനിച്ചിരുന്നെന്നും എന്നാല്‍ താന്‍ വന്നില്ലെങ്കില്‍ ഈ സിനിമ ചെയ്യില്ലെന്നായിരുന്നു സംവിധായിക വര്‍ഷ വാസുദേവ് പറഞ്ഞതെന്നും മധുബാല പറഞ്ഞു. പേളി മാണി ഷോയില്‍ സംസാരിക്കുകയായിരുന്നു താരം.

മധുബാല Photo: Pearle Maaney Show

‘മറ്റു സിനിമകളും ആയി ക്ലാഷ് ആവുന്നതുകൊണ്ടും ചില വ്യക്തിപരമായ കാരണങ്ങളാലും ഈ സിനിമ ഞാന്‍ രണ്ട് വട്ടം ഉപേക്ഷിച്ചതാണ്, എന്നെ കൊണ്ട് ഇതു ചെയ്യാന്‍ ആവില്ലെന്നും മറ്റാരെങ്കിലും വെച്ച് ചെയ്യാന്‍ പറഞ്ഞെങ്കിലും എന്നെ വെച്ചല്ലാതെ ഈ സിനിമ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു സംവിധായകയുടെ മറുപടി’ മധുബാല പറഞ്ഞു.
വര്‍ഷ വാസുദേവിന്റെ സംവിധാനം ചെയുന്ന ആദ്യ സിനിമ ആണ് ഇതെങ്കിലും അവര്‍ക്ക് വ്യക്തമായ ധാരണ സിനിമയെ കുറിച്ച് ഉണ്ടായിരുന്നെന്ന് മധുബാല പറയുന്നു.

സിനിമയില്‍ അഭിനയിക്കുന്നതു നാഷണല്‍ അവാര്‍ഡ് വിന്നര്‍ ആണെന്നോ സീനിയര്‍ ആക്ടഴ്‌സ് ആണെന്നോ തരത്തില്‍ ഉള്ള യാതൊരു പരിഗണനകളും ഇല്ലായിരുന്നു. സംവിധായികക്ക് തന്റെ കഥയെ കുറിച്ച് കൃത്യമായ ക്ലാരിറ്റി ഉണ്ടായിരുന്നത് കൊണ്ട് തന്നെ താന്‍ നടി മധുവില്‍ നിന്ന് ലീല ആയി മാറുകയായിരുന്നു എന്നും താരം പറഞ്ഞു.

‘ഇന്ദ്രന്‍സ് വലിയ നാഷണല്‍ അവാര്‍ഡ് വിന്നര്‍, മധു വളരെ എക്‌സ്പിരിയന്‍സ്ഡ് ആക്ടര്‍ എന്ന തരത്തില്‍ ഉള്ള ചിന്തകള്‍ ഒന്നും സംവിധായികക്ക് ഇല്ലായിരുന്നു, ഇതെന്റെ മിഷന്‍ ആന്‍ഡ് വിഷന്‍ എന്ന രീതില്‍ അവര്‍ ഉദ്ദേശിച്ചതു പോലെ ചെയ്യുകയായിരുന്നു.
അങ്ങനെ ഞാന്‍ പതിയെ മധുവില്‍ നിന്നും ലീല ആയി മാറി’ മധുബാല പറഞ്ഞു .

മധുബാല Photo: Instagram

സിനിമയുടെ ചീത്രീകരണ വേളയില്‍ തനിക്കും സംവിധായികക്കും ഇടയിലെ ഒരു പ്രധാന പ്രശ്‌നം മേക്കപ്പായിരുന്നെന്നും താരം പറയുന്നു.

‘കൊവിഡിന്റെ സമയം പോലും വീട്ടില്‍ ലിപ്സ്റ്റിക്ക് ഇട്ടു നടന്നിരുന്ന തനിക്ക് മേക്കപ്പ് ഒന്നും ഇല്ലാതെയുള്ള ഷൂട്ട് എനിക്കും സംവിധായികക്കും ഇടയില്‍ ഉള്ള പ്രധാന പ്രശ്‌നം ആയിരുന്നു എന്നാല്‍ ഒന്നു രണ്ട് ദിവസത്തിനുള്ളില്‍ അതെല്ലാം മാറ്റി വെച്ച് ഞാന്‍ ആ കഥാപാത്രത്തെ പൂര്‍ണമായി ഉള്‍ക്കൊണ്ടു,’- മധുബാല പറഞ്ഞു.

സ്ത്രീകഥാപാത്രങ്ങളുടെ കരുത്ത് കാട്ടാന്‍ പൊലീസ്, അഭിഭാഷക തുടങ്ങിയ വേഷങ്ങള്‍ തന്നെ വേണമെന്നില്ലെന്നും അതിസൂക്ഷ്മവും ആഴവുമുള്ള കഥാപാത്രങ്ങളിലൂടെയും അത് സാധ്യമാണെന്നും അത്തരമൊരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് ഈ സിനിമയിലൂടെ തനിക്ക് ലഭിച്ചതെന്നും നടി പറഞ്ഞു

Our issue was regarding makeup; I am someone who used to wear lipstick at home even during COVID: Madhoo