പൊലീസിനും കോടതിയ്ക്കുമപ്പുറം, അധമമനസ്‌കരായ ഈ തെമ്മാടികളെ നേരിടാന്‍ മലയാളികള്‍ക്ക് കഴിയേണ്ടതല്ലേ? മാദ്ധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും അപമാനിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ സ്ത്രീകള്‍ക്ക് പിന്തുണനല്‍കേണ്ടത് നിയമസഭയിലും പുറത്തും അവരെ ആക്രമിച്ച ക്രിമിനലുളെ നേരിട്ടുകൊണ്ടാവണം. പലരും തങ്ങളാലാവുംവിധം അത് ചെയ്തുകാണുന്നുണ്ട് എന്നതാണ് ആശ്വാസം.

| ഒപ്പിനിയന്‍ | ഒ.കെ. ജോണി |

ഇന്നലെ ഞാനെഴുതിയ ആ കുറിപ്പ് ഇന്ന് മംഗളം പത്രത്തില്‍ പ്രസിദ്ധീകരിച്ച് കണ്ടപ്പോള്‍, ഈ ആഭാസന്മാരെപ്പറ്റി ഇങ്ങനെ ചില്ലറ തമാശ പറഞ്ഞിരുന്നാല്‍ മതിയോ എന്നാണ് എനിക്കുതന്നെ സംശയം തോന്നിയത്. തമാശപറഞ്ഞ് അവഗണിക്കേണ്ട സംഗതിയല്ലല്ലോ ഇത്.

സ്ത്രീകളെക്കുറിച്ച് ആഭാസം പറയുന്ന ഖദര്‍ധാരികളായ മ്ലേച്ഛന്മാരുടെ കേരള പ്രദേശ് അദ്ധ്യക്ഷന്റെ മൗനം ആദര്‍ശധീരതയുടെ ലക്ഷണമാണെന്ന് വേണം കരുതാന്‍. വായ തുറന്നാല്‍ ആഭാസം മാത്രം പറയുന്നവരുടെ നേതാവ് വായ തുറക്കാത്തതാണ് ഒരു കണക്കിന് നല്ലതും. കടിയേറ്റ നായര്‍ക്ക് ചേര്‍ന്ന കിടയറ്റ നേതൃത്വം!
ok-johni-2
പൊലീസിനും കോടതിയ്ക്കുമപ്പുറം, അധമമനസ്‌കരായ ഈ തെമ്മാടികളെ നേരിടാന്‍ മലയാളികള്‍ക്ക് കഴിയേണ്ടതല്ലേ? മാദ്ധ്യമങ്ങളിലൂടെ വീണ്ടും വീണ്ടും അപമാനിയ്ക്കപ്പെട്ടുകൊണ്ടിരിക്കുന്ന ആ സ്ത്രീകള്‍ക്ക് പിന്തുണനല്‍കേണ്ടത് നിയമസഭയിലും പുറത്തും അവരെ ആക്രമിച്ച ക്രിമിനലുളെ നേരിട്ടുകൊണ്ടാവണം. പലരും തങ്ങളാലാവുംവിധം അത് ചെയ്തുകാണുന്നുണ്ട് എന്നതാണ് ആശ്വാസം.

എന്തായാലും, ആദര്‍ശധീരന്മാരായ ആന്റണിയും സുധീരനും പണ്ടേ പുകഴ്ത്താറുള്ള കോണ്‍ഗ്രസ് സംസ്‌കാരം അതിന്റെ തനിരൂപത്തില്‍ കേരളത്തില്‍ ഇപ്പോഴെങ്കിലും വെളിപ്പെട്ടുവല്ലോ. വളരെ നന്നായി. ഈ കോണ്‍ഗ്രസ് സംസ്‌കാരത്തെയാണ് ഡല്‍ഹിക്കാര്‍ തുരത്തിയോടിച്ചതെന്ന് ഈ തെമ്മാടിക്കൂട്ടം ഇതേവരെ അറിഞ്ഞിട്ടില്ലെന്ന് തോന്നുന്നു.