ഏഴാം വിവാഹവാര്‍ഷികം ആഘോഷിക്കുന്ന സന്തോഷത്തിലാണ് നടി നസ്രിയ. രസകരമായ വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ജീവിതപങ്കാളി ഫഹദ് ഫാസിലിന് നസ്രിയ വിവാഹവാര്‍ഷികാശംസകള്‍ നേര്‍ന്നത്.

തന്നെയും ചുമലിലേറ്റി നടക്കുന്ന ഫഹദിന്റെ വീഡിയോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതിനൊപ്പം സുന്ദരമായ വാക്കുകളും നസ്രിയ പങ്കുവെച്ചിട്ടുണ്ട്.

‘ഹാപ്പി ആനിവേഴ്‌സിറി ഷാനു. എന്തൊരു ഭാഗ്യവനാണ് താങ്കളെന്നല്ലാതെ ഞാനെന്ത് പറയാന്‍, ലക്കി ബോയ്… നമ്മുടെ യാത്രകളില്‍ ഞാന്‍ നടക്കാന്‍ മടി പിടിച്ചിരുന്നപ്പോഴെല്ലാം നീയെന്നെ തോളിലേറ്റി കൊണ്ടുപോയി.

ഇനിയും ഒരുപാട് സാഹസികതകള്‍ നമ്മളെ കാത്തിരിപ്പുണ്ട്. ഇനിയെല്ലാം നിന്നോടൊപ്പം തന്നെ, അതില്‍ നിന്നൊരു രക്ഷയില്ല. എന്തൊക്കെയായാലും നമ്മളൊരു ടീമാണ്.

ഞങ്ങള്‍ക്ക് സന്തോഷം നിറഞ്ഞ ഏഴാം വര്‍ഷം ആശംസിക്കുകയാണ്. പിന്നെ നിങ്ങള്‍ക്കെല്ലാവര്‍ക്കും ഓണാശംസകള്‍,’ നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറയുന്നു.


Content Highlight: Nazriya shares cute video with Fahadh Faasil on their wedding anniversary