ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ കഴിഞ്ഞ ദിവസം ലിവര്‍പൂള്‍ സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ചിരുന്നു. സ്റ്റേഡിയം ഓഫ് ലൈറ്റില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിനാണ് ടീമിന്റെ വിജയം. ഇതോടെ ഈ സീസണില്‍ സണ്ടര്‍ലാന്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ ജയിക്കുന്ന ആദ്യ ടീമാവാന്‍ ദി റെഡ്സിന് സാധിച്ചു.
മത്സരത്തില്‍ വിര്‍ജില്‍ വാന്‍ ജിക്കാണ് ലിവര്‍പൂളിന് വിജയം സമ്മാനിച്ച ഏക ഗോള്‍ നേടിയത്. ഗോള്‍ രഹിതമായ ഒന്നാം പകുതിക്ക് ശേഷമാണ് താരത്തിന്റെ ബൂട്ടില്‍ നിന്ന് പാഞ്ഞ പന്ത് സണ്ടര്‍ലാന്‍ഡിന്റെ വല കുലുക്കിയത്. 61ാം മിനിട്ടിലായിരുന്നു ഈ ഗോള്‍.
മുഹമ്മദ് സല. Photo: Liverpool.c.om
ഇതിന് അസിസ്റ്റ് നല്‍കിയത് സൂപ്പര്‍ താരം മുഹമ്മദ് സലയായിരുന്നു. ഇതോടെ പ്രീമിയര്‍ ലീഗിലെ തന്റെ അസിസ്റ്റുകളുടെ എണ്ണം ഉയര്‍ത്താന്‍ താരത്തിന് സാധിച്ചു. നിലവില്‍ താരത്തിന്റെ പേരില്‍ 93 അസിസ്റ്റുകളുണ്ട്. അതോടെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ സ്വന്തമാക്കിയവരില്‍ മുന്നേറ്റമുണ്ടാകാനും ഈജിപ്ഷ്യന്‍ താരത്തിനായി.
Mo Salah now has the joint-most Premier League assists for us, alongside Steven Gerrard 🙌 pic.twitter.com/v5AjYnsKOP
പ്രീമിയര്‍ ലീഗില്‍ ഏറ്റവും അസിസ്റ്റുകള്‍ നേടിയ താരങ്ങളുടെ ലിസ്റ്റില്‍ സല ഏഴാം സ്ഥാനത്തെത്തി. മുന്‍ ഇംഗ്ലണ്ട് താരമായ സ്റ്റീവന്‍ ജെറാര്‍ഡിനെ മറികടന്നാണ് താരത്തിന്റെ ഈ മുന്നേറ്റം. ലിവര്‍പൂള്‍ മിഡ്ഫീല്‍ഡര്‍ നിലവില്‍ സ്പാനിഷ് ഫുട്‌ബോളറായ ഡേവിഡ് സില്‍വക്കൊപ്പമാണ്. സില്‍വക്കും സലയെ പോലെ 93 അസിസ്റ്റുകളാണുള്ളത്.
മത്സരത്തിൽ ഗോളടിച്ചത് ആഘോഷിക്കുന്ന ലിവർപൂൾ താരങ്ങൾ. Photo: Liverpool.com
അതേസമയം, മത്സരത്തില്‍ സണ്ടര്‍ലാന്‍ഡിനെ തോല്‍പ്പിച്ചതോടെ ലിവര്‍പൂളിന് തങ്ങളുടെ പോയിന്റ് വര്‍ധിപ്പിക്കാന്‍ സാധിച്ചു. ടീമിന് നിലവില്‍ 42 പോയിന്റാനുള്ളത്. പോയിന്റ് ടേബിളില്‍ ദി റെഡ്‌സ് ആറാം സ്ഥാനത്താണ്.
Content Highlight: Mohammed Salah became seventh player in the list of most assists in Premier League history