എഡിറ്റര്‍
എഡിറ്റര്‍
മെഡല്‍ പ്രതീക്ഷയുണര്‍ത്തി മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍
എഡിറ്റര്‍
Tuesday 7th November 2017 9:42pm

ഹോ ചി മിങ് സിറ്റി: ഇന്ത്യയുടെ സ്വര്‍ണമെഡല്‍ പ്രതീക്ഷയുണര്‍ത്തി ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ വനിതാ വിഭാഗത്തില്‍ മേരി കോം ഫൈനലില്‍ പ്രവേശിച്ചു. ജപ്പാന്റെ സുബസ കോമുറയെ പരാജയപ്പെടുത്തിയാണ് മേരി കോം ഫൈനലില്‍ എത്തിയത്.

അഞ്ച് തവണ ലോക ചാമ്പ്യനായിരുന്ന മേരി കോം ഏഷ്യന്‍ ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചാമത് സ്വര്‍ണ മോഡലാണ് ലക്ഷ്യമിടുന്നത്. 48കിലോഗ്രാം വിഭാഗത്തിലാണ് മേരികോം മത്സരിക്കുന്നത് കഴിഞ്ഞ 5 വര്‍ഷമായി 51 കിലോ വിഭാഗത്തിലാണ് മേരി കോം മത്സരിച്ചിരുന്നത്. 6 തവണയാണ് ഒരാള്‍ക്ക് ചാമ്പ്യന്‍ഷിപ്പില്‍ ഒരു വിഭാഗത്തില്‍ മത്സരിക്കാനാവുക.


Also Read മിതാലി രാജിന്റെ കയ്യില്‍ നിന്നും ഓട്ടോഗ്രാഫ് എഴുതി വാങ്ങി ദിയ; സദസ്സിലിരുന്ന് മൊബൈലില്‍ പകര്‍ത്തി അമ്മ ജ്യോതിക, വീഡിയോ കാണാം


സുബസ കോമുറയെ 5-0 എന്ന സ്‌കോറിനാണ് സെമിഫൈമലില്‍ മേരി കോം തോല്‍പ്പിച്ചത്. വിജയം നേടുകയാണെങ്കില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ ഇന്ത്യന്‍ താരത്തിന്റെ ആദ്യ ഏഷ്യന്‍ സ്വര്‍ണമെഡല്‍ നേട്ടമായിരിക്കും ഇത്.

നിലവില്‍ രാജ്യസഭാ എംപിയായ മേരി കോം മുന്‍ ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയാണ്.

Advertisement