രഞ്ജി ട്രോഫിയുടെ പുതിയ സീസണില്‍ ഹൈദരാബാദിനെ നയിക്കാന്‍ ഇന്ത്യന്‍ സൂപ്പര്‍ പേസര്‍ മുഹമ്മദ് സിറാജ്. രഞ്ജി ട്രോഫി 2026-27 സീസണിലെ ആദ്യ രണ്ട് മത്സരങ്ങളിലാണ് സിറാജ് ഹൈദരാബാദിന്റെ നായകനായി ചുമതലയേല്‍ക്കുക.

ഇടംകൈയന്‍ പേസര്‍ സി.വി. മിലിന്ദാണ് ഈ മത്സരങ്ങളില്‍ സിറാജിന്റെ ഡെപ്യൂട്ടി.

മുഹമ്മദ് സിറാജ്. Photo: BCCI/x.com

പരിചയസമ്പന്നരായ ബാറ്റര്‍മാരായ തന്മയ് അഗര്‍വാള്‍, രാഹുല്‍ സിങ്, വിക്കറ്റ് കീപ്പര്‍മാരായ രാഹുല്‍ രാധേഷ്, സായ് പ്രഗ്‌നയ് റെഡ്ഡി എന്നിവരും ടീമിലുണ്ട്. തനയ് ത്യാഗരാജന്‍, അനികേത് റെഡ്ഡി, അജയ് ദേവ് ഗൗഡ് എന്നിവരും 15 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിട്ടുണ്ട്.

വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര അവസാനിച്ച ശേഷമാകും സിറാജ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ചുമതലയേല്‍ക്കുക.

കഴിഞ്ഞ സീസണിലും ഹൈദരാബാദിന്റെ അവസാന രണ്ട് രഞ്ജി മത്സരങ്ങളില്‍ സിറാജായിരുന്നു നായകന്‍.

മുഹമ്മദ് സിറാജ്

സെപ്റ്റംബര്‍ 27ന് ആരംഭിക്കുന്ന പരമ്പര ഒക്ടോബര്‍ മൂന്നിനാണ് അവസാനിക്കുന്നത്. നാഷണല്‍ ഡ്യൂട്ടിക്ക് ശേഷമാകും സിറാജ് ഹൈദരാബാദിനൊപ്പം ചേരുക.

ഒക്ടോബര്‍ 11 മുതല്‍ 14 വരെ ത്രിപുരയ്‌ക്കെതിരെ നടക്കുന്ന മത്സരത്തിലും, ഒക്ടോബര്‍ 18 മുതല്‍ 21 വരെ ആന്ധ്രയ്‌ക്കെതിരെ നടക്കുന്ന രണ്ടാം മത്സരത്തിലുമാണ് സിറാജ് ഹൈദരാബാദിനായി കളത്തിലിറങ്ങുക.

ദേശീയ ടീമിന്റെ മത്സരങ്ങള്‍ മൂലം സിറാജിന് വിട്ടുനില്‍ക്കേണ്ടി വന്നാല്‍ സി.വി. മിലിന്ദായിരിക്കും ഹൈദരാബാദിനെ നയിക്കുക.

രഞ്ജി ട്രോഫി 2026-27: ആദ്യ രണ്ട് മത്സരത്തിനുള്ള ഹൈദരാബാദ് സ്‌ക്വാഡ്

മുഹമ്മദ് സിറാജ് (ക്യാപ്റ്റന്‍), സി.വി. മിലിന്ദ് (വൈസ് ക്യാപ്റ്റന്‍), തന്‍മയ് അഗര്‍വാള്‍, എം. അഭിരഥ് റെഡ്ഡി, രാഹുല്‍ സിങ്, കെ. ഹിമ തേജ, വരുണ്‍ ഗൗഡ്, തനയ് ത്യാഗരാജന്‍, അനികേത് റെഡ്ഡി, സി.എല്‍.ടി. രക്ഷണ്‍ റെഡ്ഡി, അജയ് ദേവ് ഗൗഡ്, റിത്വിക് യാദവ് മെന്‍ഡെ, സായ് വികാസ് റെഡ്ഡി, രാഹുല്‍ രാദേശ് (വിക്കറ്റ് കീപ്പര്‍), സായ് പ്രഗ്‌നയ് റെഡ്ഡി (വിക്കറ്റ് കീപ്പര്‍).

സ്റ്റാന്‍ഡ്‌ബൈ താരങ്ങള്‍

ഭവേശ് സേഥ്, എച്ച്.കെ. സിംഹ, ടി. രവി തേജ, ഷൗനക് കുല്‍ക്കര്‍ണി, മുദസ്സര്‍ ഹുസൈന്‍, കാര്‍ത്തികേയ കാക്, എ. പൃഥ്വി റെഡ്ഡി.

 

Content  Highlight: Ranji Trophy 2026–27: Mohammed Siraj to lead Hyderabad in the first two matches.