ഫുട്ബോള്‍ ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. 23 വര്‍ഷം നീണ്ട ഐതിഹാസികമായ കരിയറിനാണ് തിരശീല വീഴുന്നത്.
‘പോര്‍ച്ചുഗീസ് ജനതയോട്, ദേശീയ ടീമിന്റെ ഏഴാം നമ്പര്‍ ജഴ്സി തിരികെ നല്‍കേണ്ട ദിവസം വന്നെത്തി. ഇത് എന്റേത് മാത്രമാണെന്ന് ഞാന്‍ ഒരിക്കലും കരുതിയിട്ടില്ല. പക്ഷേ 23 വര്‍ഷം ഇത് ധരിക്കാനും സംരക്ഷിക്കാനും ലോകമെമ്പാടുമുള്ള സ്റ്റേഡിയങ്ങളിലേക്ക് കൊണ്ടുപോകാനുമുള്ള ഭാഗ്യവും ഉത്തരവാദിത്തവും എനിക്കുണ്ടായിരുന്നു. ഇന്ന് അത് ഭാവിക്ക് കൈമാറാനുള്ള നിമിഷമാണ്’, ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ താരം പറഞ്ഞു.
View this post on Instagram
2023 ഓഗസ്റ്റ് 20ന് കസാഖ്സ്ഥാനെതിരെയുള്ള സൗഹൃദ മത്സരത്തിലാണ് റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗീസിന് വേണ്ടി ബൂട്ടുകെട്ടുന്നത്. 23 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ രാജ്യത്തിന് വേണ്ടി 2016ലെ യൂറോ കപ്പും രണ്ട് തവണ നാഷന്‍സ് ലീഗും താരം സ്വന്തമാക്കിയിരുന്നു.
രാജ്യത്തിന് വേണ്ടി 234 മാച്ചില്‍ കളത്തിലിറങ്ങിയ താരം 146 ഗോളുകള്‍ നേടി. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും പോര്‍ച്ചുഗീസ് ഇതിഹാസം തന്നെയാണ്.
കരിയറില്‍ ആയിരം ഗോള്‍ നേടുന്ന ആദ്യ താരമെന്ന റെക്കോഡ് സ്വന്തമാക്കാന്‍ 15 ഗോളുകള്‍ മാത്രമാണ് താരത്തിന് വേണ്ടത്.
Content Highlight: Cristiano Ronaldo announces retirement from international football.
