അന്താരാഷ്ട്ര ടി-20യില്‍ അഫ്ഗാനിസ്ഥാന് മുമ്പില്‍ ഒരിക്കല്‍പ്പോലും അടിയറവ് പറയേണ്ടി വന്നിട്ടില്ല എന്ന തങ്ങളുടെ സ്ട്രീക് നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ തങ്ങളുടെ കഴിഞ്ഞ പരമ്പര സ്വന്തമാക്കിയത്. മൂന്ന് മത്സരങ്ങളുടെ പരമ്പര 3-0നാണ് ഇന്ത്യ ക്ലീന്‍ സ്വീപ് ചെയ്തത്.

പരമ്പരയിലെ ഡെഡ് റബ്ബര്‍ മത്സരത്തില്‍ 127 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് ഇന്ത്യ നേടിയത്. നീലപ്പട ഉയര്‍ത്തിയ 222 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ അഫ്ഗാന്‍ സിംഹങ്ങള്‍ 94 റണ്‍സിന് പുറത്തായി.

ഇന്ത്യയ്ക്കായി അഭിഷേക് ശര്‍മ സെഞ്ച്വറിയും സഞ്ജു സാംസണ്‍ അര്‍ധ സെഞ്ച്വറിയും നേടി. അഭിഷേക് 34 പന്തില്‍ 108 റണ്‍സടിച്ചപ്പോള്‍ 35 പന്തില്‍ 50 റണ്‍സാണ് സഞ്ജു സ്വന്തമാക്കിയത്.

രണ്ട് ഫോറും നാല് സിക്‌സറും അടങ്ങുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. ഈ പ്രകടനത്തിന് പിന്നാലെ ഒരു നേട്ടവും താരത്തിന്റെ പേരില്‍ കുറിക്കപ്പെട്ടു.

Photo: BCCI

ടീം 200+ ടോട്ടല്‍ സ്‌കോര്‍ നേടിയപ്പോള്‍ ഏറ്റവുമധികം സിക്‌സര്‍ നേടിയ താരമെന്ന നേട്ടമാണ് സഞ്ജു തന്റെ പേരിനൊപ്പം കുറിച്ചത്. മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവിനെ മറികടന്നുകൊണ്ടായിരുന്നു സഞ്ജുവിന്റെ നേട്ടം.

ടീം സ്‌കോര്‍ 200 കടന്ന മത്സരങ്ങളില്‍ 66 തവണയാണ് സഞ്ജു ഗ്യാലറിയില്‍ പന്തെത്തിച്ചത്. 65 സിക്‌സറടിച്ച സൂര്യയുടെ നേട്ടമാണ് ഇതോടെ പഴങ്കഥയായത്.

Photo: BCCI/x.com

 

അന്താരാഷ്ട്ര ടി-20യില്‍ മാത്രമല്ല, ഐ.പി.എല്ലിലും ഈ നേട്ടം സഞ്ജുവിന്റെ പേരിലാണ്. ഈ റെക്കോഡില്‍ രണ്ടാം സ്ഥാനത്തേക്ക് തള്ളിയിട്ടതാകട്ടെ സാക്ഷാല്‍ ക്രിസ് ഗെയ്‌ലിനെയും.

94 സിക്‌സറുകളാണ് ഇത്തരത്തില്‍ സഞ്ജു അടിച്ചെടുത്തത്. ഗെയ്‌ലിന്റെ പേരിലുള്ളതാകട്ടെ 93 സിക്‌സറും.

അതേസമയം, ഇന്ത്യയുടെ അടുത്ത ടി-20 പരമ്പരയിലും സഞ്ജു സ്‌ക്വാഡിന്റെ ഭാഗമാണ്. വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി20 പരമ്പരയിലാണ് സഞ്ജു കളിക്കുക. അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യ ടി-20 സ്‌ക്വാഡ്

സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ശിവം ദുബെ, അഭിഷേക് ശര്‍മ, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, രവി ബിഷ്‌ണോയ്, മായങ്ക് യാദവ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രിന്‍സ് യാദവ്, വൈഭവ് സൂര്യവംശി.

 

Content Highlight: Sanju Samson surpassed Suryakumar Yadav in most Sixes in 200+ team totals