സമീപ വര്‍ഷങ്ങളിലെ അമ്മയുടെ ജനറല്‍ ബോഡിയില്‍ മമ്മൂട്ടി, പൃഥ്വിരാജ് ദുല്‍ഖര്‍, നിവിന്‍, ജയസൂര്യ, ആസിഫ് അലി തുടങ്ങിയ പ്രധാനപ്പെട്ട താരങ്ങള്‍ ആരും വരാത്തതിന്റെ കാരണത്തെ കുറിച്ച് സംസാരിക്കുകയാണ് നടി അന്‍സിബ ഹസ്സന്‍. കുറച്ചുനാളായി അവരുടെ അസാന്നിധ്യം പ്രകടമാണല്ലോ എന്തുകൊണ്ടായിരിക്കാമത് എന്ന ചോദ്യത്തിനായിരുന്നു അന്‍സിബയുടെ മറുപടി. ദി ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അന്‍സിബ.
‘എനിക്ക് തോന്നിയിട്ടുള്ള ഒരു കാര്യം, എന്റെ മനസ്സില്‍ തോന്നിയ കാര്യമാണ് കേട്ടോ. അവര്‍ അങ്ങനെ തന്നെയാണോ ചിന്തിച്ചത് എന്നൊന്നും എനിക്കറിയില്ല.
അവിടെ എത്തിയാല്‍ മാധ്യമങ്ങള്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ ഉണ്ടല്ലോ, പല ചോദ്യങ്ങള്‍ക്കും അവര്‍ക്കൊന്നും ഉത്തരമില്ല. അവരുടെ ക്രെഡിബിലിറ്റിയെ ബാധിക്കുന്ന ചോദ്യങ്ങളാണ് പലതും. ഉത്തരം ഉണ്ടായിരുന്നെങ്കില്‍ ചിലപ്പോള്‍ അവര്‍ വന്നേനെ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്.
അത് പക്ഷേ നമ്മുടെ സംഘടനയില്‍ നിന്ന്, നമ്മുടെ നേതൃത്വത്തില്‍ നിന്നുള്ള ആള്‍ക്കാര്‍ ഒരു കൃത്യമായിട്ടുള്ള ഉത്തരം ഇവര്‍ക്ക് കൊടുത്തിരുന്നെങ്കില്‍ ആ ഉത്തരം ഇവര്‍ക്കും പറയാം.
എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായിട്ടുള്ള ഒരു ഉത്തരം ഉണ്ടെങ്കില്‍ എല്ലാവരും അവിടെ വരും. പണ്ട് ഒരു ചോദ്യങ്ങളും ഇല്ലായിരുന്നു, അതുകൊണ്ടായിരുന്നു അവിടെ എല്ലാവരും ഉണ്ടായിരുന്നത്. ചോദ്യങ്ങള്‍ വരാന്‍ തുടങ്ങിയതിനു ശേഷമാണ് പലരും അപ്രത്യക്ഷമായി തുടങ്ങിയത്. അതല്ലേ അതിന്റെ സത്യം?
അപ്പോള്‍ ചോദ്യങ്ങള്‍ക്കുള്ള പ്രോപ്പര്‍ ആയിട്ടുള്ള ഉത്തരം എല്ലാവരുടെയും കയ്യില്‍ ഉണ്ടെങ്കില്‍, എല്ലാവരും ഇനിയും വരും. തീര്‍ച്ചയായും അത് സാധ്യമാണ്. അവിടെയുള്ള വെല്‍ഫെയര്‍ ആക്ടിവിറ്റീസൊക്കെ ഭയങ്കര ഈസിയായി നടത്തിപ്പോവാവുന്നതാണ്. അവിടെ ഭയങ്കര കാര്യങ്ങളൊന്നും സത്യം പറഞ്ഞാല്‍ ചെയ്യാന്‍ ഇല്ല. അങ്ങനെയുള്ള സ്ഥലത്ത് സമൂഹത്തില്‍ നിന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് നമുക്ക് വളരെ സിംപിള്‍ ആയി ആന്‍സര്‍ ചെയ്യാന്‍ പറ്റുകയും ചെയ്യും. വളരെ ഈസിയായി മുന്നോട്ടുപോകാന്‍ പറ്റും. ആ സംഘടന ഒരുപാട് നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ലഭിച്ചാല്‍ എല്ലാവരും അവിടെ ഉണ്ടാകും,’ അന്‍സിബ പറഞ്ഞു.
Content Highlight: many stars began to disappear from AMMA after the media started questioning says Ansiba