ചാക്കോച്ചന് മാത്രമാണ് പാട്ടും റൊമാൻസും ഉള്ളത്, കാരണം കുറച്ചെങ്കിലും ഒഴിവുള്ളത് പുള്ളിയാണ്: മമ്മൂട്ടി
Malayalam Cinema
ചാക്കോച്ചന് മാത്രമാണ് പാട്ടും റൊമാൻസും ഉള്ളത്, കാരണം കുറച്ചെങ്കിലും ഒഴിവുള്ളത് പുള്ളിയാണ്: മമ്മൂട്ടി
നന്ദന എം.സി
Sunday, 26th April 2026, 7:44 am

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മെഗാ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ‘പേട്രിയറ്റ്’. മെയ് 1 ന് റിലീസാകുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

പേട്രിയറ്റ്, Photo: IMDb

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ഇതിനോടകം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ചിത്രത്തിലെ നിർണായക കഥാപാത്രങ്ങളെ അവതരിപ്പിച്ച കുഞ്ചാക്കോ ബോബനും ദർശന രാജേന്ദ്രനും ഒന്നിച്ചെത്തിയ ഒരു ഗാനം പുറത്തുവന്നിരുന്നു.

ഇരുവരുടെയും പ്രണയവും സന്തോഷവും കാണിക്കുന്ന ഈ പാട്ടിനെ വലിയ രീതിയിലാണ് പ്രേക്ഷകർ ഏറ്റെടുത്തിരിക്കുന്നത്. ചിത്രത്തിൽ മറ്റ് താരങ്ങൾക്ക് ലഭിക്കാത്ത തരത്തിലുള്ള ഒരു അവസരമാണ് കുഞ്ചാക്കോ ബോബന് ലഭിച്ചതും.

കുഞ്ചാക്കോ ബോബൻ, ദർശന രാജേന്ദ്രൻ, Photo: YouTube/ Screengrab

ഇപ്പോഴിതാ ചിത്രത്തിൽ കുഞ്ചാക്കോ ബോബന് മാത്രം പാട്ടും റൊമാൻസും ഉണ്ടാകാനുള്ള കാരണം പറയുകയാണ് മമ്മൂട്ടി. മാതൃഭൂമി ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇതിനെക്കുറിച്ച് തുറന്നു പറഞ്ഞത്.

‘ചാക്കോച്ചന് മാത്രമാണ് പാട്ടും റൊമാൻസും ഒക്കെയുള്ളത്. ഞങ്ങളുടെ കൂട്ടത്തിൽ ചാക്കോച്ചനെ അത് വഴങ്ങു എന്നുള്ളത് കൊണ്ടല്ല, ആ കൂട്ടത്തിൽ കുറച്ച് ഒഴിവുള്ളത് പുള്ളിയാ.

ബാക്കിയുള്ളവർക്ക് ഒരുപാട് സീരിയസ് ആയിട്ടുള്ള കാര്യങ്ങൾ ചെയ്യാനുണ്ട്. ആ റൊമാൻസും പാട്ടും പുള്ളി സീരിയസ് ആയിട്ട് തന്നെയാണ് ചെയ്യുന്നത്. പടം കാണുമ്പോൾ അതിന്റെ ആംഗിൾ നിങ്ങൾക്ക് മനസിലാകും, അതിന്റെ വ്യത്യാസം മനസിലാകും,’ മമ്മൂട്ടി പറഞ്ഞു.

പേട്രിയറ്റ്, Photo: IMDb

‘പേട്രിയറ്റി’ന്റെ പുതിയ പോസ്റ്റർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. മോഹൻലാലും ഇന്ദ്രൻസും മുഖാമുഖം നിൽക്കുന്ന ചിത്രമടങ്ങിയ പോസ്റ്റർ മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറിയുമായാണ് പുറത്തുവിട്ടത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാണം നിർവഹിക്കുന്നത്.

Content Highlight: Mammootty talk about Kunchako boban character in the Movie Patriot

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.