2003ൽ പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, മീര ജാസ്മിൻ, ഭാവന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കമൽ സംവിധാനം ചെയ്ത ചിത്രമാണ് ‘സ്വപ്നക്കൂട്’. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ ഓഡിഷനിലൂടെയാണ് ഭാവന അഭിനയരംഗത്തെത്തിയത്. എന്നാൽ, ഭാവനയെ മനസിൽ കണ്ടുകൊണ്ടാണ് ‘സ്വപ്നക്കൂടി’ലെ പത്മ എന്ന കഥാപാത്രത്തെ എഴുതിയതെന്ന് പറയുകയാണ് സംവിധായകൻ കമൽ.

ചിത്രത്തിൽ മീര ജാസ്മിന്റെ അനിയത്തിയായാണ് ഭാവന എത്തിയത്. സ്ക്രീൻ സ്പേസ് താരതമ്യേന കുറവായിരുന്നെങ്കിലും സിനിമയിൽ ഏറെ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു പത്മയെന്നും കമൽ പറഞ്ഞു. ‘പോർട്ടായൽ ബൈ ഗദ്ദാഫി’ എന്ന ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകന്റെ പ്രതികരണം.

കമൽ,സ്വപ്നക്കൂട്. Photo. IMDb. Screen Grab/ Youtube

‘ഭാവനയെ മനസിൽ കണ്ടുകൊണ്ടാണ് നമ്മൾ ആ കഥ എഴുതിയിരുന്നത്. മീരയുടെ അത്രയും സ്ക്രീൻ സ്പേസ് ഇല്ലെങ്കിലും വളരെ ഇംപോർട്ടന്റായ കഥാപാത്രമായിരുന്നു അത്. ഭാവനയെയാണ് ആ കഥാപാത്രത്തിനായി ആദ്യമേ ഉദ്ദേശിച്ചിരുന്നത്,’ കമൽ പറഞ്ഞു.

പത്മയെ അവതരിപ്പിച്ചപ്പോൾ ഭാവന കൊണ്ടുവന്ന ചില പ്രത്യേകതകളും സംവിധായകൻ ഓർത്തെടുത്തു. കഥാപാത്രത്തിന്റെ ഡയലോഗ് പറയുന്ന രീതിയും കുസൃതിയുമെല്ലാം ഭാവന വളരെ രസകരമായാണ് അവതരിപ്പിച്ചത്. ‘അഷ്ടമൂർത്തി’ എന്ന പേര് ‘കഷ്ടമൂർത്തി’ എന്ന് പറയുന്നതുപോലെയുള്ള ചെറിയ കാര്യങ്ങൾ പോലും കഥാപാത്രത്തെ കൂടുതൽ രസകരമാക്കിയെന്നും കമൽ പറയുന്നു.

സെറ്റിൽ ഭാവനയുടെ സാന്നിധ്യം എല്ലാവരെയും ഉന്മേഷത്തിലാക്കുമായിരുന്നെന്നും ആൾ ഭയങ്കര ലൈവ് ആയിരുന്നെന്നും കമൽ പറഞ്ഞു.

,സ്വപ്നക്കൂട്. Photo. IMDb

‘ഭാവന വന്നാൽ സെറ്റ് ലൈവാകും. ഓസ്ട്രിയയിൽ പാട്ടിന്റെ ചിത്രീകരണത്തിനായി പോയപ്പോഴും ക്ലാപ്പ് അടിക്കുന്നതും കണ്ടിന്യൂയിറ്റി നോക്കുന്നതുമൊക്കെ ഭാവനയായിരുന്നു. ഓടിനടന്ന് എല്ലാ കാര്യങ്ങളും ചെയ്യും. അതിനുശേഷം ക്യാമറയ്ക്ക് മുന്നിൽ വന്ന് ഡാൻസ് കളിക്കുകയും പാട്ട് പാടുകയും അഭിനയിക്കുകയും ചെയ്യും,’ കമൽ പറഞ്ഞു.

Content Highlight: Kamal stated that although Padma had relatively less screen space in the film Swapnakoodu, her character was highly significant to the story