മലയാള സിനിമയിലെ എക്കാലത്തെയും പ്രിയപ്പെട്ട ജനപ്രിയ സംവിധായകനാണ് സിബി മലയിൽ. നാല് പതിറ്റാണ്ടിനിടയിൽ നാല്പതിലധികം സിനിമകളാണ് അദ്ദേഹം ചെയ്തത്. കുടുംബ ബന്ധങ്ങളുടെയും മനുഷ്യബന്ധങ്ങളുടെയും സങ്കീർണതയും വൈകാരികതയും തന്റേതായ ശൈലിയിൽ പറഞ്ഞ അദ്ദേഹത്തിന്റെ സിനിമകൾക്ക് ഇന്നും ആരാധകർ ഏറെയാണ്. അദ്ദേഹത്തിന്റെ ചിത്രങ്ങളേറെയും ഒടുവിൽ പ്രേക്ഷകരെ കണ്ണീരണിയിക്കുന്നവയാണ്.

മലയാളത്തിലെ സൂപ്പർസ്റ്റാഴ്‌സായ മമ്മൂട്ടിയെക്കുറിച്ചും മോഹൻലാലിനെക്കുറിച്ചും അവർ സിനിമയെ എങ്ങനെയാണ് കാണുന്നത് എന്നതിനെക്കുറിച്ചും ദി ക്യൂ സ്റ്റുഡിയോയിൽ സംസാരിക്കുകയായിരുന്നു സിബി മലയിൽ.

‘സ്റ്റൈലൈസ്ഡ് ആക്ടർ എന്ന നിലയിലാണ് ഞാൻ മമ്മൂട്ടിയെ കാണുന്നത്. കാരണം മമ്മൂട്ടി നേരത്തെ തന്നെ പ്രിപ്പയറാവും. നമ്മൾ തമ്മിൽ ഡിസ്കഷൻ ഉണ്ടാവുകയാണെങ്കിൽ പുള്ളി പ്രിപ്പയർഡാണ്. കഥയുടെ തുടക്കം തൊട്ട് പുള്ളി അതിൽ ക്യൂരിയസാണ്, എല്ലാം അറിഞ്ഞുകൊണ്ടിരിക്കണം. അടുത്ത പ്രോജക്ടിനെ കുറിച്ചൊക്കെ വളരെ കരിയർ പ്ലാനിങ് ഉള്ള സിസ്റ്റമാറ്റിക് ആയിട്ടാണ് മമ്മൂട്ടി പോകുന്നത്.

ഭരതം.തനിയാവർത്തനം.Photo.Screen Grab/IMDb

നമ്മൾ മമ്മൂട്ടിയെക്കുറിച്ച് പറയാറുള്ളത്, പുള്ളി ഇപ്പോൾ ചെയ്യുന്ന പടത്തെ പറ്റിയല്ല വരാൻ പോകുന്ന സിനിമയെ കുറിച്ചാണ് ചിന്തിക്കുന്നത് എന്നാണ്. ഇത് തീരുമാനമായി അടുത്ത സിനിമ എന്താണെന്നുള്ളത് അപ്പോഴേ ചിന്തിച്ചു തുടങ്ങുന്ന ഒരാളാണ് . അങ്ങനെ പാഷനോടുകൂടി സിനിമയെ കാണുന്ന ഒരാളാണ് മമ്മൂട്ടി. എന്നാൽ ലാലങ്ങനെയല്ല, അതിനെക്കുറിച്ചൊന്നും ബോതേടല്ല. വരുന്നത് ചെയ്യുന്നു പോകുന്നു അങ്ങനെയാണ് ലാൽ. ലാലിന്റെ ഉള്ളിലുണ്ടാവുമായിരിക്കും പക്ഷേ നമുക്ക് തോന്നില്ല. ലാൽ സിനിമ എൻജോയ് ചെയ്ത് അതിന്റെ എല്ലാ തലങ്ങളിലും കൂടെ പോകുന്നു,’ അദ്ദേഹം പറഞ്ഞു.

ഒരുദാഹരണം പറഞ്ഞ് കൊടുത്താൽ ആ കഥാപാത്രത്തിനെ പൂർണമായും ഉൾക്കൊണ്ട് ചെയ്യുന്ന ആളാണ് മോഹൻലാലെന്നും പിന്നീട് നമുക്ക് ഒന്നും ഓർമപ്പെടുത്തേണ്ട കാര്യമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു. മമ്മൂട്ടി ആവശ്യപ്പെട്ടിട്ടാണ് ആഗസ്റ്റ് 1 പോലുള്ളൊരു ആക്ഷൻ-ത്രില്ലർ ചിത്രം താൻ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കിരീടം, തനിയാവർത്തനം, ആകാശദൂത്, ഭരതം, സമ്മർ ഇൻ ബെത്‌ലഹേം, പ്രണയവർണങ്ങൾ, എന്റെ വീട് അപ്പൂന്റേം തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ സിനിമകൾ. മോഹൻലാലിന് ആദ്യത്തെ ദേശീയ അവാർഡ് കിട്ടുന്നത് അദ്ദേഹത്തിന്റെ സിനിമയായ ഭരതത്തിലൂടെയാണ്.

Content Highlight: Sibi Malayil said that Mammootty thinks about the upcoming film, whereas Mohanlal will not need to be reminded of anything.