മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നസ്‌ലെനും; അല്ലുവിന്റെ തിയേറ്ററിൽ ഇടം നേടിയ മലയാളി താരങ്ങൾ
Malayalam Cinema
മമ്മൂട്ടിക്കും മോഹൻലാലിനുമൊപ്പം നസ്‌ലെനും; അല്ലുവിന്റെ തിയേറ്ററിൽ ഇടം നേടിയ മലയാളി താരങ്ങൾ
നന്ദന എം.സി
Saturday, 14th March 2026, 8:07 am

ഇന്ന് മലയാള സിനിമയിൽ മിനിമം ഗ്യാരണ്ടിയുള്ള യുവതാരങ്ങളിൽ ഒരാളാണ് നസ്‌ലെൻ. തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലെ മെൽവിൻ, കുരുതിയിലെ റസൂൽ, ഹോമിലെ ചാൾസ്, സൂപ്പർ ശരണ്യയിലെ സംഗീത്, പ്രേമലുവിലെ സച്ചിൻ തുടങ്ങിയ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടനാണ്നസ്‌ലെൻ.  താരത്തിന്റേതായി അവസാനമായി പുറത്തിറങ്ങിയ ലോക ചാപ്റ്റർ വൺ: ചന്ദ്രയിലും മികച്ച പ്രകടനമാണ് നസ്‌ലെൻ കാഴ്ചവച്ചത്.

ഇപ്പോഴിതാ താരം സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസം നടൻ അല്ലു അർജുൻ ഹൈദരാബാദിൽ അല്ലു സിനിമാസ് എന്ന പേരിൽ പുതിയ സിനിമാ സമുച്ചയം ആരംഭിച്ചിരുന്നു. ഡോൾബിയുമായി കൈകോർത്താണ് ഈ തിയേറ്റർ ഒരുക്കിയിരിക്കുന്നത്.

നസ്‌ലെൻ, Photo: IMDb

ഇന്ത്യയിലെ ഏറ്റവും വലിയ ഡോൾബി സിനിമാ സ്ക്രീനുകളിലൊന്നും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം വാരണാസി, രാമായണ സിനിമകളുടെയും ടീസറുകൾ സ്ക്രീനിൽ പ്രദർശിപ്പിച്ചിരുന്നു.

നിരവധി പ്രത്യേകതകളുള്ള ഈ തിയേറ്ററിലെ മറ്റൊരു പ്രത്യേകതയാണ് ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ പേരുകൾ ഉൾപ്പെടുത്തിയിരിക്കുന്ന ഒരു ലിസ്റ്റ്. വിവിധ ഭാഷകളിലെ മുൻനിര താരങ്ങളോടൊപ്പം മലയാള സിനിമയിലെ ചില പ്രമുഖരുടെയും പേരുകൾ ഈ ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അതിൽ നസ്‌ലെന്റെ പേരും ഉൾപ്പെട്ടതാണ് മലയാളി പ്രേക്ഷകരെ അമ്പരപ്പിച്ചത്.

നസ്‌ലെൻ, Photo: IMDb

കരിയറിന്റെ തുടക്ക കാലത്ത് തന്നെ ഇത്തരമൊരു പട്ടികയിൽ നസ്‌ലെന്റെ പേര് ഉൾപ്പെട്ടത് അദ്ദേഹത്തിന്റെ തെന്നിന്ത്യൻ റീച്ചിനെയും മലയാള സിനിമയിൽ നേടിയെടുത്ത സ്ഥാനത്തെയും തെളിയിക്കുന്നതാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെടുന്നു.

അതേസമയം സന്ദീപ് പ്രദീപിന്റെ പേര് പട്ടികയിൽ ഇല്ലാത്തത് അദ്ദേഹത്തിന്റെ ആരാധകരെ നിരാശപ്പെടുത്തിയതായും സോഷ്യൽ മീഡിയയിൽ പ്രതികരണങ്ങൾ ഉയരുന്നുണ്ട്.

മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ആസിഫ് അലി, ദുൽഖർ സൽമാൻ, ടോവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ മലയാളത്തിലെ പ്രമുഖ താരങ്ങളുടെ പേരുകളും ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

എന്തായാലും വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ ഇത്തരമൊരു ലിസ്റ്റിൽ ഇടം നേടിയ നസ്‌ലെന്റെ വളർച്ചയെ വീണ്ടും ചർച്ചയാക്കി മാറ്റിയിരിക്കുകയാണ് സോഷ്യൽ മീഡിയ.

Content Highlight: Malayalam stars who have made it to Allu’s theater

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.