നാല് വര്‍ഷത്തിലേറെയായി ഇന്ത്യന്‍ സൂപ്പര്‍ താരം രവീന്ദ്ര ജഡേജ കയ്യടക്കിവെച്ച ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം പിടിച്ചെടുത്ത് സൗത്ത് ആഫ്രിക്കന്‍ താരം മാര്‍കോ യാന്‍സന്‍. താരത്തിന്റെ ഓള്‍റൗണ്ട് മികവില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സൗത്ത് ആഫ്രിക്ക ഇന്നിങ്‌സിനും 31 റണ്‍സിനും കൂറ്റന്‍ വിജയം സ്വന്തമാക്കിയിരുന്നു.

ഓസ്‌ട്രേലിയയ്‌ക്കെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ 85 റണ്‍സും ആദ്യ ഇന്നിങ്‌സിലെ ഫൈഫറുള്‍പ്പെടെ ആറ് വിക്കറ്റുകളുമാണ് യാന്‍സന്‍ നേടിയത്.


ഇതിന് പിന്നാലെയാണ് ലോകറാങ്കിങ്ങില്‍ യാന്‍സന്‍ ഒന്നാമതെത്തിയത്. മത്സരത്തിലെ പ്രകടനം ടെസ്റ്റിലെ മൂന്ന് റാങ്കിങ്ങുകളിലും മുന്നേറാന്‍ താരത്തെ സഹായിച്ചു. ബൗളര്‍മാരുടെ റാങ്കിങ്ങിലും ഒന്നാമതെത്തിയ താരം ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ 13 സ്ഥാനം മെച്ചപ്പെടുത്തി 56ാമതെത്തി.

ഐ.സി.സി ടെസ്റ്റ് ഓള്‍റൗണ്ടര്‍ റാങ്കിങ് പരിശോധിക്കാം

2024 നവംബറില്‍ കഗീസോ റബാദയ്ക്ക് ശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്തുന്ന സൗത്ത് ആഫ്രിക്കന്‍ താരമാണ് യാന്‍സന്‍. 2014 ആഗസ്റ്റില്‍ വെര്‍നന്‍ ഫിലാന്‍ഡര്‍ക്കുശേഷം ഒന്നാം റാങ്കിലെത്തുന്ന സൗത്ത് ആഫ്രിക്കന്‍ ഓള്‍റൗണ്ടറും യാന്‍സന്‍ തന്നെ.

ടെസ്റ്റില്‍ ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ തെംബ ബാവുമ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇംഗ്ലണ്ടിന്റെ ഹാരി ബ്രൂക്ക് ആണ് ഒന്നാം സ്ഥാനത്ത്. എ.ബി. ഡി വില്ലിയേഴ്‌സിനുശേഷം ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാമതെത്താനുള്ള അവസരമാണ് പ്രോട്ടിയാസ് ക്യാപ്റ്റന് മുന്നിലുള്ളത്.


ന്യസിലാന്‍ഡിനെതിരെയുള്ള സെഞ്ച്വറിയോടെ ഇന്ത്യന്‍ താരം അഭിഷേക് ശര്‍മ ടി-20 റാങ്കിങ്ങില്‍ തന്റെ ഒന്നാം സ്ഥാനം തിരിച്ചെടുത്തു. പാക് താരം സാഹിബ്‌സാദ ഫര്‍ഹാനാണ് രണ്ടാം സ്ഥാനത്ത്. ഇഷാന്‍ കിഷന്‍ മൂന്നാം സ്ഥാനത്തേക്ക് വീണപ്പോള്‍ സഞ്ജു സാംസണ്‍ ആറ് സ്ഥാനം മെച്ചപ്പെടുത്തി ഇരുപതാം റാങ്കിലെത്തി. ശ്രേയസ് അയ്യര്‍ അഞ്ച് സ്ഥാനങ്ങള്‍ പുറകോട്ടിറങ്ങി ഒമ്പതാം സ്ഥാനത്തെത്തിയപ്പോള്‍ തിലക് വര്‍മ പത്താം സ്ഥാനത്ത് തുടരുന്നു.

Content Highlight: Marco Janssen overtakes Jadeja to become world number one test allrounder.