ഓസ്‌ട്രേലിയയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ നിര്‍ണായകമായ മൂന്നാം ടെസ്റ്റ് കേപ്ടൗണിലെ ന്യൂലാന്‍ഡ്‌സ് സ്റ്റേഡിയത്തില്‍ പുരോഗമിക്കുകയാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് ഒന്നാമിന്നിങ്‌സില്‍ മികച്ച തുടക്കമാണ് ലഭിച്ചത്. വിക്കറ്റൊന്നും പോകാതെ 158 റണ്‍സ് എന്ന നിലയിലായിരുന്ന പ്രോട്ടിയാസ് മിച്ചല്‍ സ്റ്റാര്‍ക്കിന് മുന്നില്‍ തകര്‍ന്നടിഞ്ഞു.

ടോസ് നേടി ഫീല്‍ഡിങ് തെരഞ്ഞെടുത്ത ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുന്നതായിരുന്നു ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ച തുടക്കം. ഓപ്പണര്‍മാരായ മാര്‍ക്കസ് അക്കര്‍മാനും എയ്ഡന്‍ മാര്‍ക്രമും ആദ്യ വിക്കറ്റില്‍ 158 റണ്‍സ് കൂട്ടിച്ചേര്‍ത്തു.

42 ഇന്നിങ്‌സുകള്‍ക്ക് ശേഷമുള്ള പ്രോട്ടിയാസിന്റ ആദ്യ ഓപ്പണിങ് സെഞ്ച്വറി കൂട്ടുകെട്ടാണിത്. 94 പന്തില്‍ 95 റണ്‍സ് എടുത്ത ആക്കര്‍മാന്റെ വിക്കറ്റ് എടുത്ത് നഥാന്‍ ലിയോണ്‍ ആണ് ഓസ്‌ട്രേലിയയ്ക്ക് ആദ്യ ബ്രേക്ക് നല്‍കിയത്. സ്‌കോര്‍ബോര്‍ഡ് 200 കടന്നതും മാര്‍ക്രത്തിനെ സ്റ്റാര്‍ക്കിന്റെ കൈകളിലെത്തിച്ച് ഹേസല്‍വുഡ് ദക്ഷിണാഫ്രിക്കയുടെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടു.

കഴിഞ്ഞ ടെസ്റ്റിലെ ഹീറോ ക്യാപ്റ്റന്‍ ബാവുമയെ അക്കൗണ്ട് തുറക്കുന്നതിന് മുന്നെ തന്നെ നഥാന്‍ ലിയോണ്‍ പവലിയനില്‍ തിരിച്ചെത്തിച്ചു. രണ്ട് രണ്‍സ് എടുത്ത ബ്രീറ്റ്‌സ്‌കിയെ കൂപ്പര്‍ കനോലി വിക്കറ്റിന് മുന്നില്‍ കുടുക്കി.

മിച്ചല്‍ സ്റ്റാര്‍ക്കിന്റെ സംഹാരതാണ്ഡവമായിരുന്നു പിന്നീട് കണ്ടത്. ശേഷിച്ചവരെ ഓരോരുത്തരെയായി സ്റ്റാര്‍ക്ക് തിരിച്ചയച്ചു. അര്‍ധസെഞ്ച്വറി തികച്ച് ക്രീസില്‍ ഉറച്ചുനിന്ന ഡേവിഡ് ബെഡിങ്ഹാമിനെയാണ് സ്റ്റാര്‍ക് ആദ്യം മടക്കിയത്. പിന്നാലെ വന്ന വിയന്‍ മുള്‍ഡര്‍ രണ്ട് പന്തിനുള്ളില്‍ തന്നെ മടങ്ങി.

2

32/6 എന്ന നിലയില്‍ പരുങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഏഴാം വിക്കറ്റില്‍ മാര്‍ക്കോ യാന്‍സനും റയാന്‍ റിക്കിള്‍ടണും ചേര്‍ന്ന് 95 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടാം ന്യൂബോള്‍ എടുത്തതോടെ മത്സരത്തിന്റെ ഗതി മാറി.

അര്‍ധസെഞ്ച്വറി നേടിയ യാന്‍സനെയും 42 റണ്‍സെടുത്ത റിക്കിള്‍ടണെയും ഓരേ ഓവറില്‍ തന്നെ പുറത്താക്കി സ്റ്റാര്‍ക് ഓസ്‌ട്രേലിയയെ മുന്നിലെത്തിച്ചു. അവസാന നാല് വിക്കറ്റുകള്‍ സ്റ്റാര്‍ക് വീഴ്ത്തിയത് വെറും 2 റണ്‍സിനാണ്. ഇത് മൂന്നാം തവണയാണ് സ്റ്റാര്‍ക് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഫൈഫര്‍ നേടുന്നത്.

പരമ്പര നേടുന്നതിന് മാത്രമല്ല ലോക ടെസ്റ്റ് ചാംമ്പ്യന്‍ഷിപ്പിലും നിര്‍ണായകമാണ് പരമ്പരയിലെ അവസാനമത്സരം. പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തുക എന്ന ലക്ഷ്യമാണ് കങ്കാരുക്കളുടേതെങ്കില്‍ മൂന്നാം സ്ഥാനത്ത് നിന്നും മുന്നോട്ട് കയറുകയാണ് നിലവിലെ ചാമ്പ്യന്മാരുടെ ലക്ഷ്യം. ന്യൂസിലാന്‍ഡ് ആണ് പട്ടികയില്‍ രണ്ടാമത്.

Content Highlight: Starc six-for sends SA sliding from 158 for 0 to 329 all out.