രഞ്ജി ട്രോഫിയില്‍ ബംഗാളിനെതിരായ മത്സരത്തില്‍ കേരളത്തിന് ബാറ്റിങ് തകര്‍ച്ച. 408 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന കേരളം മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിങ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 53 റണ്‍സെന്ന നിലയിലാണ്. അവസാന ദിനം വിജയത്തിനായി കേരളത്തിന് 355 റണ്‍സാണ് വേണ്ടത്. 90 ഓവര്‍ ശേഷിക്കെ ആറ് വിക്കറ്റുകള്‍ മാത്രമാണ് കേരളത്തിന് ശേഷിക്കുന്നത്.
Day 3 Stumps Kerala require 355 runs to win with 6 wickets remaining Bengal 350 (102.2), 198 (46.0) Kerala 141 (51.3), 53-4 (20.0) #RanjiTrophy #KERvBEN #Kerala #Bengal #Cricket https://t.co/pAY1VP2ZIK
— KCA (@KCAcricket) October 28, 2026
നേരത്തെ ബംഗാളിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 350 റണ്‍സിന് മറുപടിയായി കേരളം 141 റണ്‍സിന് പുറത്തായിരുന്നു. ഇതോടെ 209 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ബംഗാള്‍ രണ്ടാം ഇന്നിങ്സില്‍ 198 റണ്‍സിന് ഓള്‍ഔട്ടായി. ഇതോടെ കേരളത്തിന് മുന്നില്‍ 408 റണ്‍സിന്റെ വിജയലക്ഷ്യം വെച്ചുനീട്ടുകയായിരുന്നു ബംഗാള്‍. നിലവില്‍ കേരളത്തിന് വേണ്ടി ക്രീസില്‍ തുടരുന്നത് 11 റണ്‍സ് നേടിയ ക്യാപ്റ്റന്‍ വിഷ്ണു വിനോദും സല്മാന് നിസാറുമാണ് (0).
ബംഗാളിന് വേണ്ടി രണ്ടാം ഇന്നിങ്സില്‍ തകര്‍പ്പന്‍ ബൗളിങ് പ്രകടനം നടത്തിയത് പ്രതീപ്താ പ്രമാണിക് ആണ്. 10 ഓവറില്‍ രണ്ട് മെയ്ഡന്‍ ഉള്‍പ്പെടെ 21 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് നേടിയാണ് പ്രമാണിക് തിളങ്ങിയത്.
രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങില്‍ ബംഗാളിന് വേണ്ടി 47 റണ്‍സ് നേടിയ അഭിമന്യു ഈശ്വരനാണ് ഉയര്‍ന്ന സ്കോര്‍ നേടിയത്. കേരളത്തിനായി ജലജ് സക്സേന അഞ്ച് വിക്കറ്റ് നേടി മിന്നും പ്രകടനമാണ് നേടിയത്.
Top Class! Another five wicket haul for Jalaj Saxena Jalaj Saxena 18-1-70-5 #RanjiTrophy #KERvBEN #Kerala #Bengal #Cricket #JalajSaxena https://t.co/Pc9mlmspkE
— KCA (@KCAcricket) October 28, 2026
ഒന്നാം ഇന്നിങ്സില്‍ 121 റണ്‍സ് നേടിയ ഷഹബാസ് അഹ്മദിന്റെ കരുത്തിലാണ് ബംഗാള്‍ സ്കോര്‍ ഉയര്‍ത്തിയത്. അന്ഗുര് പോള്‍ 66 റണ്‍സും നേടിയിരുന്നു. കേരളത്തിനായി ആദ്യ ഇന്നിങ്സില്‍ 41 റണ്‍സ് നേടി ഉയര്‍ന്ന റണ്‍സ് നേടിയത് വിഷ്ണു വിനോദാണ്. കേരളത്തിനായി ആദിത്യ സര്‍വാത്തെ നാല് വിക്കറ്റ് നേടി തിളങ്ങി. ബംഗാളിന് വേണ്ടി മാണിക് നാല് വിക്കറ്റ് നേടിയപ്പോള്‍ മുഹമ്മദ് ഷമി മൂന്ന് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തി.
