അര്‍ജന്റീനന്‍ ഫുട്ബാള്‍ താരം ലയണല്‍ മെസ്സി വീണ്ടും അച്ഛനായി. ഇപ്രാവശ്യവും ആണ്‍കുട്ടിയാണ് മെസ്സി-ആന്റോണെല്ല കുടുംബത്തിലേക്കെത്തിയത്. സീരോ എന്നാണ് കുടുംബത്തിലെ പുതിയകുട്ടിയ്ക്ക് പേരിട്ടിരിക്കുന്നത്.

 

 

തനിക്ക് മൂന്നാമതും കുഞ്ഞ് ജനിച്ചെന്ന വിവരം തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ആരാധകരെയറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു, ഞങ്ങള്‍ സൂപ്പര്‍ ഹാപ്പിയെന്നാണ് മെസ്സി ആരാധകരെ അറിയിച്ചത്.

കഴിഞ്ഞ ഒക്ടോബറിലാണ് മെസ്സിയും ഭാര്യ അന്റോണല്ല റുക്കോസയും കുടുംബത്തില്‍ മൂന്നാമതൊരു അതിഥി കൂടിയെത്തുന്നുണ്ടെന്ന് ലോകത്തെ അറിയിച്ചത്.

മൂന്നാമത്തെ കുഞ്ഞിന്റെ വരവോടെ ടീമില്‍ നിന്ന് അവധിയെടുത്ത മെസ്സി മലാഗ എഫ്‌സിക്കെതിരായ മത്സരത്തിന് ഉണ്ടാകില്ല.