വളരെ ചെറിയ ചിത്രമെന്ന ലേബലില്‍ തിയേറ്ററുകളില്‍ എത്തി ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട ചിത്രമാണ് ഗിരീഷ് എ.ഡി സംവിധാനം ചെയ്ത് ഓണം റിലീസായ ബെത്ലഹേം കുടുംബ യൂണിറ്റ്. ഭാവന സ്റ്റുഡിയോസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ചിത്രത്തെ കുടുംബപ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചതോടെ 320 കോടിയും കടന്ന് വമ്പന്‍ കുതിപ്പ് തുടരുകയാണ്. കേരള ബോക്സ് ഓഫീസില്‍ നിന്നും 150 കോടി നേടുന്ന ആദ്യ ചിത്രമെന്ന നേട്ടമാണ് ബെത്‌ലഹേം സ്വന്തമാക്കിയിരിക്കുന്നത്.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
ഏജ് ഗ്യാപ് റൊമാന്‍സിനെ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും ഒന്നിനൊന്ന് മികച്ചതായതോടെ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും പോസിറ്റീവ് റെസ്പോണ്‍സ് ലഭിക്കുകയാണ്. നിവിനും മമിതയ്ക്കും പുറമെ സുരേഷ് കൃഷ്ണ, ശ്യാം മോഹന്‍, സംഗീത് പ്രതാപ്, മീനാക്ഷി, ശ്രിന്ദ തുടങ്ങി വമ്പന്‍ താരനിരയായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രമായിരുന്നു ദേവദത്ത്. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറായ ജാസര്‍ ക്ലിക്ക്സ് അവതരിപ്പിച്ച കഥാപാത്രത്തിന് പ്രേക്ഷകരില്‍ നിന്നും പ്രത്യേക കൈയടി ലഭിച്ചിരുന്നു.
ഗിരീഷ് എ.ഡിയുടെ സൂപ്പര്‍ ശരണ്യ എന്ന ചിത്രം കണ്ട് അദ്ദേഹത്തിന് ഒരുപാട് മെസേജുകള്‍ താന്‍ അയച്ചിരുന്നുവെന്നും അദ്ദേഹം സിനിമയിലേക്ക് വിളിച്ചപ്പോള്‍ ഒരുപാട് സന്തോഷമായെന്നും ജാസര്‍ നേരത്തേ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോഴിതാ റിപ്പോര്‍ട്ടര്‍ ഫിലിംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബെത്‌ലഹേമിന്റെ സെറ്റില്‍ വിനയ് ഫോര്‍ട്ടിനെ കണ്ടുമുട്ടിയതിനെ കുറിച്ച് സംസാരിക്കുകയാണ് താരം.
‘വിനയ് ചേട്ടന്റെ ശബ്ദം ഞാന്‍ അനുകരിക്കാറുണ്ട്. അത് കണ്ട് അദ്ദേഹത്തിന്റെ സംശയം എന്ന ചിത്രത്തിന് വേണ്ടി ഒരു പ്രൊമോഷന്‍ കണ്ടന്റ് ഞങ്ങള്‍ രണ്ട് പേരും ഒന്നിച്ച് ചെയ്തിരുന്നു. അതിന് മുമ്പ് ഞാന്‍ അദ്ദേഹത്തിന്റെ സൗണ്ടില്‍ മിമിക്രി ചെയ്യുന്ന വീഡിയോക്ക് വിനയ് ചേട്ടന്‍ കമന്റ് ഇട്ടിരുന്നു. അതുകൊണ്ട് തന്നെ ബെത്‌ലഹേമില്‍ വിനയ് ചേട്ടനുണ്ടെന്ന് പറഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായി. പുതുതായിട്ട് ഉള്ളവരല്ലാതെ നമുക്ക് അറിയുന്ന ഒരാള്‍ കൂടെ ഉണ്ടാകുമ്പോള്‍ പരിപാടി കുറച്ചുകൂടെ കംഫര്‍ട്ട് ആകുമല്ലോ.

ബെത്ലഹേം കുടുംബ യൂണിറ്റ്. Photo: X.com
സെറ്റില്‍ വെച്ച് അദ്ദേഹമായിട്ടും ടൈം സ്‌പെന്‍ഡ് ചെയ്യാന്‍ അവസരം കിട്ടി. സെറ്റില്‍ നിന്ന് എന്റെ കാര്യം എങ്ങനെയെങ്കിലും മര്യാദയ്ക്ക് ചെയ്ത് പോകണം എന്നായിരുന്നു ആഗ്രഹം. ആ സമയത്ത് നമ്മള്‍ മറ്റുള്ളവരുടെ നോക്കി നിന്ന് കഴിഞ്ഞാല്‍ ടെന്‍ഷനാവും,’ജാസര്‍ പറഞ്ഞു.
Content Highlight: Jazar clicks talks about his experience with Vinay Fort in Bethlehem Kudumba Unit
