തിരുവനന്തപുരം: സോഷ്യല്‍ മീഡിയയില്‍ ഏറെ വൈറലാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. ഇപ്പോളിതാ സോഷ്യല്‍ മീഡിയയില്‍ വൈറലായ ഒരു പാട്ടിന് ചുവട് വെച്ചിരിക്കുകയാണ് കൃഷ്ണകുമാറും മകള്‍ ദിയ കൃഷ്ണയും.

കോഴിക്കോട്ടുകാരന്‍ നൈസലിന്റെ വീഡിയോ റാപ്പ് രൂപത്തിലാക്കിയത് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു ഈ ഗാനത്തിനാണ് ദിയയും കൃഷ്ണകുമാറും ഡാന്‍സ് കളിച്ചത്.

വീഡിയോ ഇന്‍സ്റ്റഗ്രാമിലാണ് ദിയയും കൃഷ്ണകുമാറും പോസ്റ്റ് ചെയ്തത്. നേരത്തെ നടന്‍ ജോജു ജോര്‍ജും നൈസലിനെ അനുകരിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നു.

‘പെര്‍ഫെക്ട് ഓക്കെ, അറ്റിറ്റസ് അറ്റ് ടു അറ്റ് റ്റാന്‍ ആന്‍ഡ് ദ് കോണ്‍ ആന്‍ഡ് ദ പാക്ക്’…നൈസലിന്റെ സ്‌റ്റൈലില്‍ സൃഷ്ടിച്ചെടുത്ത ഇംഗ്ലീഷ് ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ വലിയ തരംഗമായിരുന്നു.

Content Highlight: Krishnakumar and Diya Krishna Perfect OK dance video