ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയിയുടെ ബൗളിങ് പ്രകടനത്തെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ക്രിസ് ശ്രീകാന്ത്. ഏഷ്യന്‍ ഗെയിംസില്‍ ഫൈനലില്‍ പാകിസ്ഥാനെതിരെ താരത്തിന്റെ പന്ത് തിരിയുന്നുണ്ടായിരുന്നില്ലെന്ന് ശ്രീകാന്ത് പറഞ്ഞു. സ്പിന്നിന് അനുകൂലമായ പിച്ചില്‍ പോലും പന്ത് തിരിക്കാനാകുന്നില്ലെങ്കില്‍ എങ്ങനെയാണ് ബിഷ്‌ണോയ് ഒരു സ്പിന്നറാകുന്നതെന്ന് അദ്ദേഹം ചോദിച്ചു.
‘സ്പിന്നിന് അനുകൂലമായ പിച്ചില്‍ പോലും പന്ത് തിരിക്കാനാകുന്നില്ലെങ്കില്‍ അയാള്‍ എങ്ങനെയാണ് ഒരു സ്പിന്നറാകുന്നത്? രവി ബിഷ്‌ണോയിയുടെ കാര്യത്തില്‍ തിരിയുന്നത് അദ്ദേഹത്തിന്റെ ശരീരം മാത്രമാണ്, പന്ത് ഒരിക്കലും തിരിയുന്നില്ല. ഇത്രയും ടേണ്‍ ലഭിക്കുന്ന പിച്ചില്‍ പോലും ഒരു ലെഗ് സ്പിന്നര്‍ എന്ന നിലയില്‍ പന്ത് തിരിക്കാനാകാത്ത ഒരേയൊരു സ്പിന്‍ ബൗളറാണ് അദ്ദേഹം. ഒരു ഇഞ്ച് പോലും പന്ത് തിരിഞ്ഞില്ല. അതെങ്ങനെ സാധിക്കും?
ബിഷ്‌ണോയിയുടെ കാര്യത്തില്‍ ഇതൊരു കല തന്നെയാണ്. ആളുകള്‍ അദ്ദേഹത്തെ തുടര്‍ച്ചയായി പുകഴ്ത്തിക്കൊണ്ടിരിക്കും. ഒടുവില്‍ ഏതെങ്കിലും ഒരു ഇന്നിങ്‌സില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തും. ഏതൊരു ക്രിക്കറ്ററെയും ഇങ്ങനെ തുടര്‍ച്ചയായി പുകഴ്ത്തിക്കൊണ്ടിരുന്നാല്‍, ഏതെങ്കിലും ഒരു ഇന്നിങ്‌സില്‍ അവര്‍ മികച്ച പ്രകടനം നടത്തുക സ്വാഭാവികമാണ്. അതിന് ശേഷം അടുത്ത 10 ഇന്നിങ്‌സുകളില്‍ പരാജയപ്പെട്ടാലും ‘അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തി’ എന്ന് ആളുകള്‍ പറയും.
ഇന്ത്യന്‍ സ്പിന്നര്‍ രവി ബിഷ്‌ണോയി
ഒരു ലെഗ് സ്പിന്നര്‍ ആദ്യം പന്ത് തിരിക്കാന്‍ പഠിക്കണം. പാകിസ്ഥാനില്‍ നിന്നുള്ള സാധാരണ സ്പിന്നര്‍മാര്‍ പോലും പന്ത് തിരിക്കുന്നുണ്ട്. അഭിഷേക് ശര്‍മ പോലും പന്ത് തിരിച്ചിരുന്നു.’
ഏഷ്യന്‍ ഗെയിംസ് ഫൈനലില്‍ പാകിസ്ഥാനെതിരെ മോശം പ്രകടനമാണ് ബിഷ്‌ണോയ് കാഴ്ചവെച്ചത്. മൂന്ന് ഓവറില്‍ വിക്കറ്റൊന്നും നേടാതെ 44 റണ്‍സാണ് താരം വിട്ടുനല്‍കിയത്. മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും മോശം എക്കോണമിയില്‍ ബോള്‍ എറിഞ്ഞതും ബിഷ്‌ണോയ് ആയിരുന്നു. 14.67 എന്ന എക്കോണമിയിലാണ് താരം പന്തെറിഞ്ഞത്.
അതേസമയം 2026 ഏഷ്യന്‍ ഗെയിംസ് പുരുഷ ക്രിക്കറ്റില്‍ ഗോള്‍ഡ് മെഡല്‍ ഇന്ത്യ നിലനിര്‍ത്തിയിരുന്നു. ഫൈനല്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 19 റണ്‍സിന് തകര്‍ത്താണ് ഇന്ത്യയുടെ സ്വര്‍ണ നേട്ടം. ജപ്പാനിലെ കൊറോഗി സ്പോര്‍ട്‌സ് പാര്‍ക്കില്‍ നടന്ന കലാശപ്പോരാട്ടത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 211 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന് ആറ് വിക്കറ്റ് നഷ്ടത്തില്‍ 192 റണ്‍സ് നേടാനേ സാധിച്ചുള്ളൂ.
Content Highlight: Kris Srikkanth Criticize Indian Spinner Ravi Bishnoi
