മലയാള സിനിമാ ലോകത്തേക്ക് ഒരുപാട് മനോഹരമായ പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവാണ് വിനായക് ശശികുമാർ. നിതേഷ് തിവാരി സംവിധാനം ചെയ്ത രാമായണയുടെ മലയാളം പതിപ്പിലെ പാട്ടുകൾക്ക് വരിയെഴുതിയിരിക്കുന്നത് അദ്ദേഹമാണ്. ചിത്രത്തിൽ വിനായക് എഴുതിയ നാല് പാട്ടുകളും ഇതിനോടകം തന്നെ സിനിമാ പ്രേമികൾ ഏറ്റെടുത്തിരുന്നു. സൈന സൗത്തുമായുള്ള അഭിമുഖത്തിൽ രാമായണയിൽ വരികളെഴുതിയ അനുഭവങ്ങൾ പങ്കു വെയ്ക്കുന്നത് വിനായക്.

‘എല്ലാം വളരെ പെട്ടെന്നാണ് നടന്നത്. ഒരാഴ്ചക്കകത്ത് ഇത്രയും സോങ് ബാക്ക് ടു ബാക്ക് എഴുതുകയായിരുന്നു. എഴുതിയ സോങ്ങ് അയച്ചു കൊടുത്താൽ അടുത്ത സോങ്ങ് എഴുതാൻ അപ്പോൾ തന്നെ അയച്ച് തരും. ആ സമയം കൊണ്ട് അയച്ച് കൊടുത്ത സോങ്ങിന്റെ റെക്കോർഡിങ് രാത്രിയിൽ അവിടെ നടക്കുന്നുണ്ടാകും. പിന്നെ റഹ്മാൻ സാറിന്റെ സ്റ്റുഡിയോയിൽ നിന്ന് അവരെന്നെ വിളിക്കും, സിംഗർ അവിടെ വന്നിട്ടുണ്ട്, അവർക്ക് മീനിങ് പറഞ്ഞു കൊടുക്കാനും ഉച്ചാരണം പറഞ്ഞു കൊടുക്കാനുമൊക്കെ പറഞ്ഞിട്ടാണ് വിളിക്കുക. അപ്പോൾ ഇങ്ങനെയാണ് അത് പൊയ്ക്കൊണ്ടിരുന്നത്.

രാമായണ.Photo.Screen Grab/Youtube.com

പല റെക്കോർഡിങ്ങുകളും രാത്രിയൊക്കെ ആയിരിക്കും ചെയ്യുക. പിന്നെ റഹ്മാൻ സാറിന്റെ ടീമിലുള്ള ആൾക്കാരെല്ലാവരും, മലയാളം കൃത്യമായിട്ട് പ്രൊനൗൺസ്‌ ചെയ്യപ്പെടണം എന്നൊക്കെ ധാരണയുള്ള ആൾക്കാരാണ്. അതുകൊണ്ട് നമുക്ക് ടെൻഷൻ കുറവാണ്. പ്രൊനൗൺസേഷനൊക്കെ നമ്മൾ ഒരുപാട് മോണിറ്റർ ചെയ്യേണ്ട ആവശ്യമില്ല. ചെക്ക് ചെയ്യാൻ വേണ്ടി സിംഗർ റെക്കോർഡ് ചെയ്തതിന് ശേഷം സ്റ്റുഡിയോയിൽ നിന്ന് പോകുന്നതിനു മുമ്പേ എനിക്ക് പാട്ട് അയച്ചു തരും. വളരെ ഹെൽത്തി പ്രോസസായിരുന്നു,’ വിനായകൻ പറഞ്ഞു.

രാമായണ പോലെയുള്ള വലിയൊരു സിനിമയിൽ ബാക്കി സിനിമകളിലേത് പോലെയല്ല പ്രണയ ഗാനങ്ങൾ എഴുതിയതെന്നും എങ്കിലും എല്ലാ സ്വാതന്ത്ര്യവും എടുത്തിട്ടാണ് സിനിമയിലെ പാട്ടുകൾ എഴുതിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മറ്റ് ഭാഷകളിലെ ടൈറ്റിലുകൾ അതേപടി പകർത്താതെ യുണീക്കായിട്ടുള്ള ഒരു പേര് കൊടുക്കാനുള്ള സ്വാതന്ത്ര്യം എ. ആർ. റഹ്മാന്റെ സ്റ്റുഡിയോ തന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘മംഗളരംഗം എന്ന് പറഞ്ഞ പാട്ട് മിക്ക ലാംഗ്വേജിലും അതേ  ടൈറ്റിലിലാണ് വന്നിരിക്കുന്നത്. പക്ഷേ ഇവിടെ മാത്രമാണ് ജീവിതരാഗമേ എന്ന് പറഞ്ഞ ടൈറ്റിലിൽ എഴുതിയിരിക്കുന്നത്. അപ്പോൾ അങ്ങനെ കുറെയൊക്കെ നമ്മുടെ ലിബർട്ടിയിൽ എഴുതാനുള്ള ഒരു സ്വാതന്ത്ര്യം അവർ തന്നിരുന്നു,’ അദ്ദേഹം വ്യക്തമാക്കി.

Content Highlight: Vinayak Sasikumar shared his experience working on the Ramayana as a lyricist.