ബംഗ്ലാദേശിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വിജയം സ്വന്തമാക്കിയിരിക്കുകയാണ്. വാണ്ടറേഴ്സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒമ്പത് വിക്കറ്റിനാണ് പ്രോട്ടിയാസ് വിജയം സ്വന്തമാക്കിയത്.
സ്കോര്‍
ബംഗ്ലാദേശ്: 400 & 168
സൗത്ത് ആഫ്രിക്ക: 557 & 12/1 (T: 12)
ഈ വിജയത്തോടെ പ്രോട്ടിയാസ് ക്യാപ്റ്റന്‍ തെംബ ബാവുമ ഒരു ഐതിഹാസിക നേട്ടമാണ് സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യത്തെ 16 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റനാകാനാണ് ബാവുമയ്ക്ക് സാധിച്ചത്. ഇതിഹാസ താരങ്ങളെ മറികടന്നാണ് പ്രോട്ടിയാസ് നായകന് ഈ ചരിത്ര നേട്ടത്തില്‍ ഇടം നേടിയത്. ക്യാപ്റ്റന്‍ എന്ന നിലയില്‍ 16 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ച ബാവുമ 14 മത്സരങ്ങളാണ് വിജയം സ്വന്തമാക്കിയത്.
🚨 MATCH RESULT🚨 A comprehensive performance from #TheProteas as they seal a 9-wicket victory to go 1-0 up in the Dafabet Test series against Bangladesh! 🇿🇦👏 #Unbreakable #SAvBAN https://t.co/JlzgyWsMlM
— Proteas Men (@ProteasMenCSA) November 19, 2026
ലോക ടെസ്റ്റ് ക്രിക്കറ്റില്‍ ക്യാപ്റ്റന്‍ എന്ന നിലയില്‍ ആദ്യത്തെ 16 മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ വിജയം സ്വന്തമാക്കുന്ന ക്യാപറ്റന്മാര്
തെംബ ബാവുമ (സൗത്ത് ആഫ്രിക്ക) – 14
ലിന്‍ഡ്സെ ഹാസെറ്റ് (ഓസ്ട്രേലിയ) – 13
ബില്‍ വുഡ്ഫുള്‍ (ഓസ്ട്രേലിയ) – 11
സ്റ്റീവ് വോ (ഓസ്ട്രേലിയ) – 11
റിക്കി പോണ്ടിങ് (ഓസ്ട്രേലിയ) – 11
ബെന്‍ സ്റ്റോകസ് (ഇംഗ്ലണ്ട്) – 11
ബാറ്റര്‍ എന്ന നിലയിലും ബാവുമ മിന്നും പ്രകടനമാണ് ടീമിന് വേണ്ടി കാഴ്ചവെച്ചത്. ആദ്യ ഇന്നിങ്സില്‍ പുറത്താകാതെ 68 റണ്‍സാണ് താരം സ്വന്തമാക്കിയത്.
അതേസമയം മത്സരത്തിലെ ആദ്യ ഇന്നിങ്സില്‍ ബംഗ്ലാദേശ് തൗഹിദ് ഹൃദോയിയുടെയും ലിട്ടന്‍ ദാസിന്റെയും സെഞ്ച്വറി കരുത്തിലാണ് ബംഗ്ലാദേശ് സ്കോര്‍ ഉയര്‍ത്തിയത്. 227 പന്തില്‍ 137 റണ്‍സ് നേടിയാണ് ഹൃദോയ് നേടിയത്. ലിട്ടണ്‍ ദാസ് 179 പന്തില്‍ 120 റണ്‍സുമായാണ് തിളങ്ങിയത്.
ആദ്യ ഇന്നിങ്സില്‍ പ്രോട്ടിയാസിനായി അഞ്ച് വിക്കറ്റ് നേടി കഗീസോ റബാദയാണ് മിന്നും പ്രകടനം നടത്തിയത്. ഡാന്‍ പാറ്റേഴ്സണ്‍ നാല് വിക്കറ്റും നേടി മികച്ച പ്രകടനം നടത്തി. മാര്‍ക്കോ യാന്‍സനാണ് ശേഷിച്ച വിക്കറ്റ് നേടിയത്.
ആദ്യ ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ സൗത്ത് ആഫ്രിക്ക മാര്‍കസ് ഓക്മാനിന്റെയും റയാന് റിക്കിള്‍ട്ടണിന്റെയും സെഞ്ച്വറിയിലാണ് കൂറ്റന്‍ സ്കോറിലെത്തിയത്.
മാര്‍ക്കസ് 164 പന്തില്‍ 157 റണ്‍സാണ് നേടിയത്. റയാന് 165 പന്തില്‍ 102 റണ്‍സും സ്കോര്‍ ചെയ്തു. 83 റണ്‍സ് നേടിയ സുബൈര്‍ ഹംസയും തിളങ്ങി. റബാദ 72 റണ്‍സ് നേടി മികച്ച പ്രകടനവും കാഴ്ചവെച്ചു.
ഇന്നിങ്സില്‍ ബംഗ്ലാദേശിന് വേണ്ടി ഹസന് മുഹമ്മദ് നാല് വിക്കറ്റും തസ്കിന് അഹമ്മദ്, മെഹ്ദി ഹസന് മിര്സ് എന്നിവര്‍ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഇബദോത് ഹൊസൈന്‍, മൊനീമുള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.
എന്നാല്‍ രണ്ടാം ഇന്നിങ്സില്‍ ബാറ്റ് ചെയ്ത ബംഗ്ലാദേശ് 168 റണ്‍സിനാണ് ഓള് ഔട്ട് ആയത്. പ്രോട്ടിയാസിനായി സൈമണ്‍ ഹാര്‍മര്‍ ആറ് വിക്കറ്റ് നേടിയപ്പോള്‍ കഗീസോ റബാദ മൂന്ന് വിക്കറ്റും നേടി. ശേഷം 12 റണ്‍സിന്റെ ടാര്‍ഗറ്റ് അനായാസമായി പ്രോട്ടിയാസ് മറികടക്കുകയായിരുന്നു.
Content Highlight: Temba Bavuma Achieve Great World Record In Test Cricket As Captain
