തിരുവനന്തപുരം: നാലുതവണ തുടര്‍ച്ചയായി ജയിച്ചവര്‍ക്ക് അവസരം കൊടുക്കേണ്ടന്ന കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിര്‍ദേശം തള്ളിക്കൊണ്ട് സംസ്ഥാന നേതൃത്വം. സീറ്റ് നഷ്ടപ്പെടുന്നവരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് ഇന്നലെ ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതി നിര്‍ദേശം ഒഴിവാക്കിയത്.

പ്രാഥമിക സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് സ്‌ക്രീനിങ്ങ് കമ്മിറ്റിക്ക് മുമ്പാകെ വെക്കും. രണ്ട് തവണ ജയിച്ചവര്‍ക്ക് സീറ്റില്ലെന്നായിരുന്നു സി.പി.ഐ.എമ്മിന്റെ മാനദണ്ഡമെങ്കില്‍ രണ്ട് തവണ തോറ്റവര്‍ക്ക് സീറ്റില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനമുണ്ടായിരുന്നത്.

എന്നാല്‍ ആ നിബന്ധന ഉള്‍പ്പെടുത്തരുതെന്നും അത് തെറ്റായ സന്ദേശമുണ്ടാക്കുമെന്നും സീറ്റ് നഷ്ടപ്പെടുന്നവര്‍ പ്രതികരിച്ചു.