രാഷ്ട്രീയം പ്രമേയമായി ഒരുക്കുന്ന സിനിമയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയായി ബോളിവുഡ് താരം കങ്കണ റണൗട്ട് വേഷമിടുന്നു.
സായ് കബീര്‍ (റിവോള്‍വര്‍ റാണി ഫെയിം) തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് കങ്കണ റണൗട്ടിന്റെ മണികര്‍ണിക ഫിലിംസാണ്. ഇന്ദിര ഗാന്ധിയുടെ ബയോപിക്കല്ല ചിത്രമെന്നും പേര് പുറത്തുവിട്ടിട്ടില്ലെന്നും കങ്കണ അറിയിച്ചു.
ചിത്രത്തില്‍ പ്രമുഖ താരങ്ങള്‍ പ്രധാന കഥാപാത്രങ്ങളാകുമെന്ന് കങ്കണ പറഞ്ഞു. അടിയന്തിരാവസ്ഥ, ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ തുടങ്ങിയ ഇന്ത്യന്‍ ചരിത്രത്തിലെ നിര്‍ണ്ണായക സംഭവങ്ങളടക്കം ചിത്രത്തില്‍ ഉള്‍പ്പെടുമെന്നാണ് സൂചന.
‘പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്. തിരക്കഥ അവസാന ഘട്ടത്തിലാണ്. ഇന്ദിരഗാന്ധിയുടെ ബയോപിക് അല്ല ചിത്രം. ഒരു മഹത്തായ കാലഘട്ടത്തെ എന്റെ തലമുറക്ക് പരിചയപ്പെടുത്തി നല്കുന്ന ഇന്ത്യയുടെ സാമൂഹിക -രാഷ്ട്രീയ പശ്ചാത്തലത്തിലൊരുങ്ങുന്ന രാഷ്ട്രീയ ചിത്രമായിരിക്കും’, കങ്കണ പ്രസ്താവനയില്‍ അറിയിച്ചു.
നിരവധി പ്രമുഖ അഭിനേതാക്കള്‍ ഈ ചിത്രത്തിന്റെ ഭാഗമാകും, ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ നമുക്ക് ലഭിച്ച ഏറ്റവും മികച്ച നേതാവിന്റെ വേഷം അഭിനയിക്കാന്‍ കഴിയുന്നതിന്റെ സന്തോഷത്തിലാണ് താനെന്നും നടി പറഞ്ഞു.
This is a photoshoot about iconic women I did in the beginning of my career, little did I know one day I will get to play the iconic leader on screen. https://t.co/ankkaNevH2
— Kangana Ranaut (@KanganaTeam) January 29, 2021
ഏത് രചനയെ അടിസ്ഥാനമാക്കിയതാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയതെന്ന് പറഞ്ഞിട്ടില്ലെങ്കിലും ‘ഒരു പുസ്തകത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സിനിമ’ എന്നും കങ്കണ കൂട്ടിച്ചേര്‍ത്തു.
‘ഇത് എന്റെ കരിയറിന്റെ തുടക്കത്തില്‍ ഞാന്‍ ചെയ്ത ഒരു ഫോട്ടോഷൂട്ട് ആണ്, എന്നാല്‍ ഏതെങ്കിലും ഒരുനാള്‍ സ്ക്രീനില്‍ ഒരു ഐക്കണിക് ലീഡറായി അഭിനയിക്കുമെന്ന് അന്ന് എനിക്കറിയില്ലായിരുന്നു.’, കങ്കണ ട്വിറ്ററില്‍ കുറിച്ചു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Kangana Ranaut to play Indira Gandhi in political period drama
