കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് വന്‍ തിരിച്ചടി നേരിട്ടതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കെ.സുധാകരന്‍. തോല്‍വിയുടെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് പിണറായി വിജയന്‍ രാജിവെക്കണമെന്നും രാജി വെക്കാത്തത് അദ്ദേഹത്തിന്റെ ധാഷ്ട്യത്തിന് തെളിവാണെന്നും സുധാകരന്‍ പറഞ്ഞു.

മോദി സര്‍ക്കാരില്‍ നിന്നും കേരളത്തിന് എത്രമാത്രം പിന്തുണ ലഭിക്കുമെന്ന് അറിയില്ലെന്നും സുധാകരന്‍ പറഞ്ഞു.

‘കേരളത്തിന് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എത്രമാത്രം പിന്തുണ കിട്ടുമെന്ന കാര്യത്തില്‍ ആശങ്കയുണ്ട്. കേന്ദ്രത്തിന്റെ കണ്ണില്‍ ശത്രുപക്ഷത്താണ് കേരളം. അതിനാല്‍ കേരളത്തിന്റെ വികസന പദ്ധതികള്‍ക്ക് കേന്ദ്രം എത്രമാത്രം സഹായം നല്‍കുമെന്ന കാര്യത്തില്‍ സംശയമുണ്ട്. എന്ന് സുധാകരന്‍ പറഞ്ഞു.

പ്രളയാനന്തരം സ്വന്തം സംസ്ഥാനത്ത് പുനര്‍ നിര്‍മ്മാണം സാധ്യമാക്കാനാകാത്ത മുഖ്യമന്ത്രി കുടുംബ സമേതം ലോക പുനര്‍നിര്‍മ്മാണത്തിന് ജനീവയില്‍ പോയത് എന്തിനെന്നും കെ സുധാകരന്‍ ചോദിച്ചു.