ന്യൂദല്‍ഹി: ഇന്ത്യന്‍ പേസ്ബൗളര്‍ ഇശാന്ത് ശര്‍മ വിവാഹിതനാവുന്നു. ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ താരം പ്രദിമ സിങ്ങാണ് ഇശാന്തിന്റെ വധു. ഡിസംബര്‍ 9നാണ് വിവാഹം. ഇരുവരുടെയും എന്‍ഗേജ്‌മെന്റ് ജൂണ്‍ 19ന് നടന്നിരുന്നു.
വരാണസയില്‍ നിന്നുള്ള പ്രദിമ സിങ് ഏഷ്യന്‍ഗെയിംസ് മത്സരങ്ങളിലടക്കം ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. പ്തദിമയുടെ നാല് സഹോദരിമാരും ഇന്ത്യന്‍ ബാസ്‌ക്കറ്റ്‌ബോള്‍ ടീമംഗങ്ങളായിരുന്നു.

ദല്‍ഹിയില്‍ ഹോട്ടലില്‍ വെച്ചായിരിക്കും വിവാഹമെന്നാണ് ബന്ധുക്കള്‍ മാധ്യമങ്ങള്‍ക്ക് നല്‍കുന്ന സൂചന. വിവാഹത്തിന് മുമ്പ് വരാണസിയില്‍ വെച്ചും ചടങ്ങുകള്‍ നടക്കും.
അതേ സമയം ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരങ്ങള്‍ക്കായുള്ള ടീമില്‍ ഇശാന്ത് ശര്‍മ സ്ഥാനം പിടിച്ചിട്ടുണ്ട്. അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പര അടുത്തയാഴ്ചയാണ് ആരംഭിക്കുന്നത്.
ഡിസംബര്‍ 8 മുതല്‍ 12 വരെയാണ് നാലാം ടെസ്റ്റ്. ഈമത്സരം ഒഴിവാക്കിയായിരിക്കും ഇശാന്ത് ശര്‍മ വിവാഹത്തിനെത്തുക.
