ഐ.പി.എല്ലില്‍ പുതിയ നാഴികക്കല്ല് പിന്നിട്ട് സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവ്. ടൂര്‍ണമെന്റില്‍ 4500 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യന്‍സ് – ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് മത്സരത്തിനിടെയാണ് താരത്തിന്റെ നേട്ടം.

മത്സരത്തില്‍ സൂര്യക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. നാലാമനായി ഇറങ്ങിയ താരം ഏഴ് പന്തില്‍ രണ്ട് ഫോറുകളടക്കം വെറും 12 റണ്‍സ് മാത്രമാണ് സ്‌കോര്‍ ചെയ്തത്. ഇന്നിങ്‌സിനിടെ ആറ് റണ്‍സ് എടുത്തതോടെയാണ് താരത്തിന്റെ ഈ നേട്ടം.

സൂര്യകുമാര്‍ യാദവ്. Photo: IndianPremierLeague/x.com
നിലവില്‍ സൂര്യക്ക് ഐ.പി.എല്ലില്‍ 4506 റണ്‍സുണ്ട്. 161 ഇന്നിങ്സുകളില്‍ കളിച്ചാണ് താരം ഈ നാഴികക്കല്ല് പിന്നിട്ടത്. മുംബൈ ഇന്ത്യന്‍സിനായും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയും സ്‌കൈ ടൂര്‍ണമെന്റില്‍ കളത്തിലിറങ്ങിയിട്ടുണ്ട്.
ഈ നേട്ടത്തോടെ ഐ.പി.എല്ലില്‍ 4500 റണ്‍സ് പിന്നിട്ട 15ാമത്തെ താരമായും സൂര്യകുമാര്‍ മാറി. വിരാട് കോഹ്ലി, രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, ഡേവിഡ് വാര്‍ണര്‍, കെ.എല്‍. രാഹുല്‍, സുരേഷ് റെയ്‌ന, എം.എസ്. ധോണി, അജിന്‍ക്യ രഹാനെ, എ.ബി. ഡി വില്ലിയേഴ്സ്, സഞ്ജു സാംസണ്‍, ക്രിസ് ഗെയ്ല്‍, റോബിന്‍ ഉത്തപ്പ, ദിനേശ് കാര്‍ത്തിക്, ഫാഫ് ഡു പ്ലെസി എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.

സൂര്യകുമാര്‍ യാദവ്. Photo: IndianPremierLeague/x.com
അതേസമയം, ഈ സീസണില്‍ സൂര്യക്ക് ഇതുവരെ തിളങ്ങാന്‍ സാധിച്ചിട്ടില്ല. പത്ത് മത്സരങ്ങളില്‍ കളിച്ച താരത്തിന് വെറും 195 റണ്‍സ് മാത്രമാണ് സമ്പാദ്യം. ഒരു മത്സരത്തില്‍ മാത്രമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇത്തവണ അര്‍ധ സെഞ്ച്വറി നേടിയിട്ടുള്ളത്. 51 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 19.50 ആവറേജിലും 145.52 സ്‌ട്രൈക്ക് റേറ്റിലുമാണ് സ്‌കൈയുടെ ബാറ്റിങ്.
മെയ് പത്തിനാണ് മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ അടുത്ത മത്സരത്തിന് ഇറങ്ങുന്നത്. മികച്ച പ്രകടനങ്ങളുമായി മുന്നേറുന്ന ഡിഫന്‍ഡിങ് ചാമ്പ്യന്മാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് എതിരാളികള്‍.
Content Highlight: IPL 2026: Suryakumar Yadav completed 4500 runs in IPL