കഴിഞ്ഞ ചൊവ്വാഴ്ച( മാര്‍ച്ച് 3)ന് ദല്‍ഹിയിലെ മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കായി ചിത്രത്തിന്റെ പ്രദര്‍ശനം ഞാന്‍ ഒരുക്കിയിരുന്നു. ഇതിനിടെ എന്റെയടുത്തേക്ക് ഓടി വന്ന മാധ്യമ പ്രവര്‍ത്തക എനിക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത മൊബൈലില്‍ കാണിച്ച് തന്നു. ഏകദേശം ആറ് മണിക്കായിരുന്നു ഇത്. അപ്പോള്‍ ഞാനാദ്യം ചെയ്തത് ദല്‍ഹിയില്‍ എനിക്കറിയാവുന്ന ഏഴോളം അഭിഭാഷകരെ ഫോണില്‍ വിളിക്കുകയായിരുന്നു. എല്ലാവരും എന്നോടാവശ്യപ്പെട്ടത് തൊട്ടടുത്ത വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനായിരുന്നു.



ഫേസ് ടു ഫേസ്

ലെസ്‌ലി ഉദ്‌വിന്‍ | പാര്‍വ്വതി മോനോന്‍|


ദല്‍ഹി കൂട്ടമാനഭംഗത്തെ ആധാരമാക്കി ബ്രിട്ടീഷ് സിനിമാ നിര്‍മാതാവായ ലെസ്‌ലി ഉദ്‌വിന്‍ നിര്‍മിച്ച “ഇന്ത്യാസ് ഡോട്ടര്‍” എന്ന ചിത്രം രൂപപ്പെടുത്തിയെടുക്കാന്‍ ശ്രമിച്ചത് നമ്മുടെ നാട്ടിലെ ലിംഗ സമത്വം, സ്ത്രീകളോടുള്ള പുരുഷ മനോഭാവം തുടങ്ങിയവയെ കുറിച്ചുള്ള ചര്‍ച്ചകളാണ്. എന്നാല്‍ ചിത്രത്തിലെ ഭാഗങ്ങള്‍ ദല്‍ഹി പെണ്‍കുട്ടിയെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി ചിത്രം രാജ്യത്തെ ജനങ്ങളിലേക്ക് എത്തുന്നത് തടയുകയാണുണ്ടായത്. കൂടാതെ വിദേശത്ത് സിനിമ പ്രക്ഷേപണം ചെയ്തതിന്  ബി.ബി.സിക്കെതിരെ നടപടിയും സ്വീകരിച്ചു.

ഇവിടെ വളരെ ദുഖകരവും വിരോധാഭാസം നിറഞ്ഞതുമായ നടപടികളാണ് കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. സ്ത്രീ സുരക്ഷയുടെ കാര്യത്തിലടക്കം രാജ്യം ചെന്ന് പെട്ടിരിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുന്നതിന് പകരം ജയിലറകളില്‍ സിനിമ ചിത്രീകരിക്കുന്നതിന്റെ നിയമവശം പഠിപ്പിക്കുവാന്‍ ശ്രമിക്കുകയാണ് നമ്മുടെ അഭ്യന്തരമന്ത്രി. ഇതിന്റെയെല്ലാം പരിണിതാവസ്ഥയെന്താണെന്ന് ചോദിച്ചാല്‍ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ രാജ്യത്തിന് ” നിരോധനങ്ങളുടെ നാട്” എന്ന ലേബല്‍ ചാര്‍ത്തിക്കൊടുക്കുകയാണ്.

ഏറ്റവും ഒടുവിലായി  സിനിമയെ കുറിച്ചുള്ള വിവാദങ്ങള്‍  നിലനില്‍ക്കെയാണ് നാഗാലാന്‍ഡില്‍ സയ്യിദ് ശരീഫുദ്ദീന്‍ ഖാനെന്ന യുവാവിനെ ഒരു കൂട്ടം വംശവെറിയന്‍മാര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ഇവിടെയൊന്നും നമ്മുടെ അഭ്യന്തരമന്ത്രിക്ക് ജയില്‍ നിയമങ്ങളെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ നടത്താനുണ്ടായിരുന്നില്ല. ചിത്രം നിരോധിക്കുന്നതിലൂടെ അഴിഞ്ഞ് വീഴുന്നത് സര്‍ക്കാരിന്റെ കപട മുഖമാണെന്ന് വ്യക്തമായിരിക്കുകയാണ്.

ഇവിടെ ഒരു വിഭാഗം മാധ്യമങ്ങളും സര്‍ക്കാറും ഡോക്യുമെന്ററിക്കെതിരെ നടത്തുന്ന ആക്ഷേപങ്ങള്‍ക്കും ആരോപണങ്ങള്‍ക്കും മറുപടി പറയുകയാണ് ചിത്രത്തിന്റെ സംവിധായികയായ ലെസ്‌ലി ഉദ്‌വിന്‍

 


 കഴിഞ്ഞ ചൊവ്വാഴ്ച( മാര്‍ച്ച് 3)ന് ദല്‍ഹിയിലെ മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കായി ചിത്രത്തിന്റെ പ്രദര്‍ശനം ഞാന്‍ ഒരുക്കിയിരുന്നു. ഇതിനിടെ എന്റെയടുത്തേക്ക് ഓടി വന്ന മാധ്യമ പ്രവര്‍ത്തക എനിക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത മൊബൈലില്‍ കാണിച്ച് തന്നു. ഏകദേശം ആറ് മണിക്കായിരുന്നു ഇത്. അപ്പോള്‍ ഞാനാദ്യം ചെയ്തത് ദല്‍ഹിയില്‍ എനിക്കറിയാവുന്ന ഏഴോളം അഭിഭാഷകരെ ഫോണില്‍ വിളിക്കുകയായിരുന്നു. എല്ലാവരും എന്നോടാവശ്യപ്പെട്ടത് തൊട്ടടുത്ത വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനായിരുന്നു.


 

leslee

ദല്‍ഹി റേപ്പ് കേസിലെ പ്രതിയുടെ അഭിമുഖം ഉള്‍പ്പെടുത്തിയതിലൂടെ നിങ്ങളുടെ ഡോക്യുമെന്ററിക്ക് ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്, ഇതിനോടുള്ള താങ്കളുടെ പ്രതികരണം ?

ഡോക്യുമെന്ററി എന്ത് കൊണ്ട് നിരോധിച്ചു എന്നുള്ളത് എനിക്കിപ്പോഴും മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം നടത്തിയ ലിംഗ സമത്വത്തെക്കുറിച്ചുള്ള പ്രസ്താവനകളുടെ പ്രതിബിംബം പോലെയാണ് ഈ ചിത്രം പറയുന്ന കാര്യങ്ങള്‍. ഇന്ത്യയുടെ സദാചാര സീമകള്‍ പുനര്‍ നിര്‍വചിക്കുമെന്നും ലിംഗ സമത്വം നേടിയെടുക്കുന്നതിനായി സ്ത്രീകളെ പിന്തുണയ്ക്കുമെന്നും സ്ത്രീ വിദ്യഭ്യാസം ഉറപ്പ് വരുത്തുന്നതിനായി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേകാര്യങ്ങള്‍ തന്നെയാണ് ഞങ്ങളും പറഞ്ഞിരിക്കുന്നത്.

ഈ പറഞ്ഞ ധാര്‍മ്മിക മൂല്യങ്ങളെല്ലാം അദ്ദേഹത്തിനുണ്ടാവണം, ഇല്ലെങ്കില്‍ അദ്ദേഹം ഇക്കാര്യങ്ങള്‍ പറയരുത്. അങ്ങനെയെങ്കില്‍ പിന്നെ എന്തിനാണ് സിനിമ അതേ പോലെ പ്രദര്‍ശിപ്പിക്കാന്‍ മടിക്കുന്നത്. നിരവധി ഉദാഹരണങ്ങളാല്‍ നയിക്കപ്പെടുന്ന ഇന്ത്യ ഇപ്പോള്‍ ലീഡുകള്‍ക്ക് പിന്നാലെ പായുകയാണെന്നാണ് ഈ സിനിമയിലൂടെ ഞാന്‍ പറയാന്‍ ആഗ്രഹിച്ചത്.

ഡോക്യുമെന്ററിയുടെ നിരോധനം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് കൊണ്ട് നിങ്ങള്‍ പ്രധാനമന്ത്രിയോട് നേരിട്ട് അപേക്ഷിച്ചിരുന്നു, അദ്ദേഹത്തില്‍ നിന്ന് എന്ത് മറുപടിയാണ് നിങ്ങള്‍ക്ക് ലഭിച്ചത്. ?

പ്രധാനമന്ത്രിയില്‍ നിന്നും ഞങ്ങള്‍ക്ക് മറുപടിയൊന്നും ലഭിച്ചിട്ടില്ല, പകരം ഇതിനെ ജനാധിപത്യ വിരുദ്ധമെന്നും ഭരണഘടനാ വിരുദ്ധമെന്നും വിളിച്ച് കൊണ്ട് സര്‍ക്കാര്‍ ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്ട്ര ശ്രദ്ധ ആകര്‍ഷിക്കുകയാണ്. ഇങ്ങനെ അന്താരാഷ്ട്ര സമൂഹത്തിന് മുന്നില്‍ ആത്മഹത്യാപരമായ  നിലപാട് സ്വീകരിക്കേണ്ടതിന്റെ ആവശ്യകതയെന്താണ്?

ഇന്ത്യ മനസ് മാറ്റുകയാണെങ്കില്‍ ചിത്രം പ്രദര്‍ശിപ്പിക്കാനാവും. എങ്കില്‍ മാത്രമേ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനുള്ള നടപടികളുമായി രാജ്യത്തിന് തലയുയര്‍ത്തി മുന്നോട്ട് പോകുവാന്‍ കഴിയുകയുള്ളൂ. ഇക്കാര്യത്തില്‍ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഇനിയും മുന്നേറ്റം ആവശ്യമാണ്.

മാര്‍ച്ച് 9ന് ആഗോള വ്യാപകമായി റിലീസ് ചെയ്യുന്ന ഡോക്യുമെന്ററി ലക്ഷ്യമിടുന്നത് “നമ്മുടെ സ്ത്രീകള്‍ ലോകത്ത് എല്ലായിടത്തും അപകടത്തിലാണ്” എന്ന സന്ദേശം ലോകത്തിന് പകരുക എന്ന ലക്ഷ്യത്തോടെയാണ്.

ലൈംഗികാതിക്രമങ്ങളും ലിംഗ വിവേചനവും ആഗോള പ്രശ്‌നമാണെന്നിരിക്കെ ഇന്ത്യയില്‍ മാത്രം എന്തുകൊണ്ടാണ് ഫോക്കസ് ചെയ്യുന്നത്?

ദല്‍ഹിയില്‍ നടന്ന ബലാല്‍സംഗ സംഭവം മാത്രമല്ല എന്നെ ഇന്ത്യയിലേക്ക് നയിച്ചത്. ഈ ക്രൂരഹത്യക്ക് ശേഷം നടന്ന അസാധാരണവും അഭൂതപൂര്‍വ്വവുമായ പ്രതിഷേധ പ്രകടനങ്ങളാണ് എന്നെ ചിന്തിപ്പിച്ചത്. ” ഇന്ത്യയില്‍ അവര്‍ പോരാടിയത് എന്റെ അവകാശങ്ങള്‍ക്ക് വേണ്ടിയാണ്”. ഇതിനെ വളരെ നന്ദിപൂര്‍വം ഞാന്‍ നോക്കി കാണുന്നു. ഞാന്‍ ബലാത്സംഗത്തിന് ഇരയായതാണ്. അത് അത്ഭുതപ്പെടുത്തുന്ന ഒന്നല്ല, കാരണം ലോകത്തിലെ അഞ്ച് സ്ത്രീകളില്‍ ഒരാള്‍ ബലാത്സംഗത്തിന് ഇരയാവുന്നു. അതുകൊണ്ടുതന്നെ ആ 20%ത്തില്‍ ഒരാള്‍ മാത്രമാണ് ഞാന്‍.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റങ്ങളെ കുറിച്ചുള്ള ചിത്രമെന്ന നിലയിക്ക് എന്റെ ചിത്രം എല്ലാ രാജ്യങ്ങളിലും വലിയ പിന്തുണയാര്‍ജിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വിരോധാഭാസം. ഡോക്യുമെന്ററി നിരോധിച്ചതിലൂടെ സര്‍ക്കാര്‍, ചിത്രത്തെ ( ബി.ബി.സി വെര്‍ഷന്‍) യൂട്യൂബിലൂടെ റിലീസ് ചെയ്യാന്‍ പ്രേരിപ്പിക്കുകയായിരുന്നു. നിങ്ങളൊരു ചിത്രം നിരോധിക്കുന്നതിലൂടെ ആദ്യം സംഭവിക്കുന്നത് ചിത്രത്തിന്റെ വ്യാജ പകര്‍പ്പ് ജനങ്ങളെ കാണുവാന്‍ പ്രേരിപ്പിക്കുക എന്നതാണ്. അതാണിവിടെയും സംഭവിച്ചത്.

ചിത്രത്തിന്റെ വ്യാജ പതിപ്പിന് ആഗോള സ്ഥിതി വിവര കണക്കില്‍ സ്ഥാനം പിടിക്കാനാവില്ലെന്നതാണ് എന്നെ സംബന്ധിച്ച് ദുരന്തമാകുന്നത്.  ഒരു ചിത്രത്തിന്മേല്‍ സ്ഥിതി വിവരക്കണക്കിന് പരിശോധിക്കാന്‍ അനുവദിക്കാത്തതാണ് ബി.ബി.സി സ്‌റ്റോറിവില്ലയുടെ രീതി. ആ കണക്കുകള്‍ ഇല്ലാതെയാണ് ഇന്ത്യയിലെ ജനത ചിത്രം കണ്ടതെന്നതാണ് എന്നെ വേദനിപ്പിക്കുന്നതും ദേഷ്യം പിടിപ്പിക്കുന്നതും.

ചിത്രത്തിന് പ്രധാനമായും മൂന്ന് പകര്‍പ്പുകളാണുള്ളത്. ബി.ബി.സി വെര്‍ഷന്‍, ഇന്റര്‍നാഷണല്‍ വെര്‍ഷന്‍, ഇതാണ് പൂര്‍ണമായും കണക്കുകളും വിവരങ്ങളും ഉള്‍ക്കൊണ്ടത്. ഇതില്‍ ഇരയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഇന്ത്യന്‍ വെര്‍ഷന്‍. ഇതില്‍ ഇരയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങളുടെ മകളുടെ പേര് ഇവിടെ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പകരം ഇന്റര്‍നാഷണല്‍ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിരുന്നു.

ഇതിനാല്‍ നിലവില്‍ യൂട്യൂബില്‍ ഡോക്യുമെന്ററിയുടെ വിവിധ പതിപ്പുകളാണുള്ളത്. ഇതിനെയെല്ലാം ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ഞാന്‍. നിരോധനത്തെ മാനിച്ച് കൊണ്ട് ഞങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിക്കുന്ന വിവിധ പതിപ്പുകള്‍ പിന്‍വലിക്കാന്‍ ശ്രമങ്ങള്‍ നടത്തിയിരുന്നു, പക്ഷെ ഇപ്പോളത് ടൊറന്റിലും ലഭ്യമാണ്.


ചിത്രത്തിന് പ്രധാനമായും മൂന്ന് പകര്‍പ്പുകളാണുള്ളത്. ബി.ബി.സി വെര്‍ഷന്‍, ഇന്റര്‍നാഷണല്‍ വെര്‍ഷന്‍, ഇതാണ് പൂര്‍ണമായും കണക്കുകളും വിവരങ്ങളും ഉള്‍ക്കൊണ്ടത്. ഇതില്‍ ഇരയുടെ പേരും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഒടുവിലത്തേതാണ് ഇന്ത്യന്‍ വെര്‍ഷന്‍. ഇതില്‍ ഇരയുടെ പേര് ഉള്‍പ്പെടുത്തിയിട്ടില്ല. തങ്ങളുടെ മകളുടെ പേര് ഇവിടെ ഉള്‍പ്പെടുത്തുന്നതില്‍ നിര്‍ഭയയുടെ മാതാപിതാക്കള്‍ക്ക് താത്പര്യം ഉണ്ടായിരുന്നില്ല. പകരം ഇന്റര്‍നാഷണല്‍ പതിപ്പില്‍ ഉള്‍പ്പെടുത്താന്‍ അനുമതി നല്‍കിയിരുന്നു.


delhi rape

നിയമക്രമങ്ങള്‍ പാലിക്കാതെയാണ് നിങ്ങള്‍ ചിത്രം നിര്‍മിച്ചതെന്ന ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.?

കഴിഞ്ഞ ഇരുപത് വര്‍ഷമായി ഡോക്യുമെന്ററികള്‍ നിര്‍മിച്ച് കൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. ഞാന്‍ വിശ്വസിക്കാന്‍ കൊള്ളാത്തയാളല്ല.

ആവശ്യമായ നിയമക്രമങ്ങളെല്ലാം ഞാന്‍ പാലിച്ചിട്ടുണ്ട്. എല്ലാ അനുമതികളും ഞാന്‍ തേടിയിട്ടുണ്ട്. അവയെല്ലാം തന്നെ വളരെയധികം കരുത്തുറ്റവയാണ്. അത് കൊണ്ടാണ് ആളുകള്‍ക്ക് മനസിലാക്കുന്നതിനായി എല്ലാത്തിന്റെയും പകര്‍പ്പുകള്‍ പുറത്ത് വിട്ടത്. ഇവയിലൊന്നു പോലും അഭ്യന്തര മന്ത്രാലയത്തിനോ ജയില്‍ വകുപ്പിനോ എഡിറ്റോറിയല്‍ അധികാരങ്ങള്‍ നല്‍കുന്നവയല്ല. സുരക്ഷാ പ്രശ്‌നങ്ങള്‍ മാത്രം പരിശോധിക്കാനുള്ള അനുമതി മാത്രമേ ഇവ അധികാരികള്‍ക്ക് നല്‍കുന്നുള്ളൂ.

തീഹാറില്‍ ചിത്രീകരിച്ച എല്ലാ രംഗങ്ങളും പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഡിസംബര്‍ 9നും 10നും ഇടക്കായി പതിനാറോളം മണിക്കൂറുകളായി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ ഓരോ ഫ്രെയിമുകള്‍ പോലും ഇവര്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.

ഇവിടെ ഒരു സ്ഥലത്ത് മാത്രമാണ് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ക്യാമറയിലേക്ക് നോക്കി കൊണ്ടിരുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മ ക്യാമറാമാനോട് എന്തോ സംസാരിച്ച രംഗമായിരുന്നു ഇത്. ഇന്റര്‍വ്യൂ നല്‍കാനായി അദ്ദേഹത്തിന് അനുമതി പത്രം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥര്‍ ആ രംഗം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതൊഴികെ മറ്റൊന്നിലും അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.

എനിക്ക് ചിത്രം ഷൂട്ട് ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍, ദല്‍ഹി പോലീസ് അധികാരികള്‍, അഭ്യന്തര മന്ത്രാലയം, തിഹാര്‍ ജയിലധികൃതര്‍ എന്നിവരില്‍ നിന്നെല്ലാം അനുമതി ലഭിച്ചിരുന്നു. ഇന്റര്‍വ്യൂ ഷൂട്ട് ചെയ്യുന്നതിനായി മുകേഷ് സിംഗും എനിക്ക് അനുമതി തന്നിരുന്നു.

കോടതിയുടെ പരിഗണനയിലുള്ള കേസുമായി ബന്ധപ്പെട്ട് ഇന്റര്‍വ്യൂ നടത്തിയതാണു പ്രശ്‌നമെങ്കില്‍ ഇക്കാര്യത്തില്‍ അഞ്ചോളം വരുന്ന ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലെയും അഭിഭാഷകരുടെ നിയമോപദേശം തേടിയപ്പോള്‍ സിനിമയെ കുറിച്ചുള്ള മുന്‍വിധി കോടതിയിലെ വാദം കേള്‍ക്കലിനെ ബാധിക്കില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതിന് ശേഷം മുതിര്‍ന്ന രണ്ട് സുപ്രീം കോടതി അഭിഭാഷകരെ സമീപിച്ചപ്പോഴും മേല്‍ പറഞ്ഞ മറുപടി തന്നെയാണ് എനിക്ക് ലഭിച്ചത്. ഇവിടെ ജഡ്ജിമാരുടെ പേരുകള്‍ വെളിപ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നില്ല.

ഇത് കൂടാതെ സ്‌റ്റേറ്റ് പ്രോസിക്യൂഷനെ ചിത്രം കാണിക്കാനുള്ള സാഹസവും ഞാന്‍ കാണിച്ചു. ചിത്രത്തിന്റെ ഏതെങ്കിലും ഭാഗങ്ങള്‍ കേസിനെ സ്വാധീനിക്കുവാന്‍ കഴിയില്ലെന്ന് ഉറപ്പുവരുത്തുന്നതിന് വേണ്ടിയായിരുന്നു അത്. അവര്‍ എനിക്ക് നല്‍കിയ മറുപടി ചിത്രം നൂറ് ശതമാനവും കേസിനോട് ചേര്‍ന്ന് നില്‍ക്കുന്നവയാണെന്നാണ്. ചിത്രം പുലര്‍ത്തുന്ന നിഷ്പക്ഷതയിലും പ്രോസിക്യൂഷന്‍ ആശ്ചര്യം പ്രകടിപ്പിക്കുകയുണ്ടായി.

ചിത്രത്തിന്റെ തുടക്കത്തില്‍ “ഡിസ്‌ക്ലെയിമര്‍” വെക്കാനും പ്രോസിക്യൂഷന്‍ എന്നോട് ആവശ്യപ്പെട്ടിരുന്നു. ഇതിനാല്‍ ചിത്രത്തിന്റെ എല്ലാ പതിപ്പിലും ഞാന്‍ ഇക്കാര്യം ഉറപ്പ് വരുത്തിരുന്നു. കോടതിയില്‍ അപ്പീല്‍ നില നില്‍ക്കെ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ വിരോധമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു.

സര്‍ക്കാരില്‍ നിന്നും ഭീഷണിയുള്ളതായി നിങ്ങള്‍ കരുതുന്നുണ്ടോ..?

കഴിഞ്ഞ ചൊവ്വാഴ്ച( മാര്‍ച്ച് 3)ന് ദല്‍ഹിയിലെ മുതിര്‍ന്ന എഡിറ്റര്‍മാര്‍ക്കായി ചിത്രത്തിന്റെ പ്രദര്‍ശനം ഞാന്‍ ഒരുക്കിയിരുന്നു. ഇതിനിടെ എന്റെയടുത്തേക്ക് ഓടി വന്ന മാധ്യമ പ്രവര്‍ത്തക എനിക്കെതിരായി എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത വാര്‍ത്ത മൊബൈലില്‍ കാണിച്ച് തന്നു. ഏകദേശം ആറ് മണിക്കായിരുന്നു ഇത്. അപ്പോള്‍ ഞാനാദ്യം ചെയ്തത് ദല്‍ഹിയില്‍ എനിക്കറിയാവുന്ന ഏഴോളം അഭിഭാഷകരെ ഫോണില്‍ വിളിക്കുകയായിരുന്നു. എല്ലാവരും എന്നോടാവശ്യപ്പെട്ടത് തൊട്ടടുത്ത വിമാനത്തില്‍ ഇംഗ്ലണ്ടിലേക്ക് പറക്കാനായിരുന്നു.

എന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുന്ന പക്ഷം തിരിച്ച് പറക്കാനാകില്ലെന്നും എനിക്ക് മുന്നറിയിപ്പ് ലഭിച്ചു. ബുധനാഴ്ച ഇംഗ്ലണ്ടിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചിരിക്കെയാണ് ഈ സംഭവം ഉണ്ടായത്.  എന്നാല്‍ ഞാന്‍ ഇവിടെ തന്നെ നില്‍ക്കാന്‍ തീരുമാനിച്ചു. ഞാന്‍ നേരത്തെ തീരുമാനിച്ചതിനേക്കാള്‍ മുമ്പ് പോകുകയാണെങ്കില്‍ ഒളിച്ചോടിയതായി കണക്കാക്കും, ഞാനെന്തോ തെറ്റു ചെയ്‌തെന്നും എനിക്ക് എന്തോ ഒളിക്കാനുണ്ടെന്നുമുള്ള സംശയം ഉയരും. അതിനാല്‍ നേരത്തെ തീരുമാനിച്ച പ്രകാരം ബുധനാഴ്ച പോകാന്‍ ഞാന്‍ തീരുമാനിച്ചു. ഈ വിവാദങ്ങളൊക്കെ ഉയരും മുമ്പ്, മൂന്നാഴ്ച മുമ്പ് ബുക്ക് ചെയ്ത ടിക്കറ്റ് ഞാന്‍ എല്ലാവര്‍ക്കും കാണിക്കുകയും ചെയ്തു. എന്നിട്ടും ഞാന്‍ ഭയന്നോടി എന്ന തരത്തില്‍ പ്രചരണങ്ങളുണ്ടായി.


 

തീഹാറില്‍ ചിത്രീകരിച്ച എല്ലാ രംഗങ്ങളും പരിശോധിക്കുന്നതിനായി അഞ്ചംഗ കമ്മിറ്റിയാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഡിസംബര്‍ 9നും 10നും ഇടക്കായി പതിനാറോളം മണിക്കൂറുകളായി ചിത്രീകരിച്ച ഡോക്യുമെന്ററിയുടെ ഓരോ ഫ്രെയിമുകള്‍ പോലും ഇവര്‍ പരിശോധനാ വിധേയമാക്കിയിട്ടുണ്ട്.

ഇവിടെ ഒരു സ്ഥലത്ത് മാത്രമാണ് അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത്. ക്യാമറയിലേക്ക് നോക്കി കൊണ്ടിരുന്ന പ്രതികളിലൊരാളായ വിനയ് ശര്‍മ ക്യാമറാമാനോട് എന്തോ സംസാരിച്ച രംഗമായിരുന്നു ഇത്. ഇന്റര്‍വ്യൂ നല്‍കാനായി അദ്ദേഹത്തിന് അനുമതി പത്രം വാങ്ങിയില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉദ്യോഗസ്ഥര്‍ ആ രംഗം ഒഴിവാക്കാന്‍ ആവശ്യപ്പെട്ടിരുന്നത്. ഇതൊഴികെ മറ്റൊന്നിലും അവര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നില്ല.


 

BRITAIN/

സാമ്പത്തിക ലാഭത്തിന് വേണ്ടിയാണ് ഡോക്യുമെന്ററി നിര്‍മിച്ചതെന്ന ആരോപണങ്ങളോട് എങ്ങനെ പ്രതികരിക്കുന്നു.?  പ്രത്യേകിച്ച് ഇന്റര്‍വ്യൂ ചെയ്യുന്നതിനായി താങ്കള്‍ മുകേഷ് സിംഗിന് പണം നല്‍കിയതായും ഇന്റര്‍വ്യൂ ഷൂട്ട് ചെയ്തത് അദ്ദേഹം അറിഞ്ഞില്ലെന്നും ആരോപണങ്ങളുണ്ട്.. ?

സാമ്പത്തിക ലാഭത്തിനായാണ് ഡോക്യുമെന്ററി നിര്‍മിച്ചതെന്ന ആരോപണം ഉന്നയിച്ച് കൊണ്ട് എന്റെ പേര് കളങ്കപ്പെടുത്താന്‍ ഞാന്‍ ആരെയും അനുവദിക്കില്ല. എന്റെ സ്വന്തം പണം ഉപയോഗിച്ചാണ് ക്രൂവിന് ഞാന്‍ പണം നല്‍കിയത്. പ്രൊജക്റ്റിന്റെ രണ്ടാം ഘട്ടത്തിനായി എന്റെ കുട്ടികളുടെ സ്‌കൂള്‍ അക്കൗണ്ടില്‍ നിന്നും പണം പിന്‍വലിച്ചാണ് ചെലവുകള്‍ നടത്തിയത്.

മൂന്നാം ഘട്ടത്തില്‍ ബി.ബി.സി മുന്നോട്ട് വരികയും 90,000 യൂറോ തരികയും ചെയ്തു. ഡോക്യുമെന്ററിയുടെ ചിത്രീകരണ ചിലവ് 210,00 കോടി രൂപയാണ്. വരും വര്‍ഷങ്ങളില്‍ മറ്റ് രാജ്യങ്ങളില്‍ ഈ ഡോക്യുമെന്ററി വില്‍ക്കുന്നതിലൂടെ ഞാന്‍ കുറച്ചു പണം ഉണ്ടാക്കും.

ഡോക്യുമെന്ററി എന്‍.ഡി.ടി.വിക്ക് നല്‍കിയത് സൗജന്യമായാണ്. ഡോക്യുമെന്ററിയുടെ ഇന്ത്യന്‍ പതിപ്പ് കൊണ്ട് നയാപൈസ പോലും നേടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ഇന്റര്‍വ്യൂ നടത്തുന്നതിനായി ആര്‍ക്കും ഒരു ചില്ലിക്കാശ് പോലും നല്‍കിയിട്ടില്ലെന്ന് എനിക്ക് നെഞ്ചത്ത് കൈ വെച്ച് പറയാന്‍ സാധിക്കും. മുകേഷ് സിംഗ് അറിയാതെ രഹസ്യമായാണ് ഞാന്‍ അദ്ദേഹത്തിന്റെ അഭിമുഖം ചിത്രീകരിച്ചത് എന്ന ആരോപണവും തെറ്റാണ്.

ഇന്റര്‍വ്യൂവിന്റെ തുടക്കം മുതല്‍ തന്നെ വളരെ ആയാസകരമായാണ് അദ്ദേഹത്തെ കുറിച്ചും ജയിലിലെ കാര്യങ്ങളെ കുറിച്ചും മുകേഷ് സംസാരിച്ചിരുന്നത്. ബ്രിട്ടീഷ് ഓസ്‌കാര്‍ നേടിയ ലോകപ്രശസ്ത സിനിമാ നിര്‍മാതാവിനെ പോലെ ഞങ്ങള്‍ ഒരിക്കല്‍ പോലും ഒളികാമറയിലൂടെ ചിത്രം ഷൂട്ട് ചെയ്തിട്ടില്ല. ഒരിക്കല്‍ പോലും അത്തരം പ്രവൃത്തികളില്‍ ഞാന്‍ ഏര്‍പ്പെടുകയില്ല. ഇവിടെ മുകേഷിന്റെ മേല്‍ ഞങ്ങളൊരു മൈക്ക് ഘടിപ്പിക്കുകയാണ് ഉണ്ടായത്.

“നിര്‍ഭയ”യുടെ മാതാപിതാക്കളുടെ പിന്തുണ ഇപ്പോഴും നിങ്ങള്‍ക്കുണ്ടോ..?

തീര്‍ച്ചയായും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് നിര്‍ഭയയുടെ പിതാവില്‍ നിന്നും എനിക്ക് ലഭിച്ചത് ” നേരായ വഴിയില്‍ സഞ്ചരിക്കുമ്പോള്‍ അവിടെ തടസങ്ങളും മുള്ളുകളും ഉണ്ടായേക്കാം” എന്ന സന്ദേശമാണ്. ഇത് എന്നെ കരയിപ്പിച്ചു.

നിര്‍ഭയയുടെ മാതാപിതാക്കളുടെ സമ്മത പ്രകാരമാണ് ചിത്രത്തിന്റെ അന്താരാഷ്ട്ര പതിപ്പില്‍ അവളുടെ പേര് ഉള്‍പ്പെടുത്തിയത്. ഒരു വര്‍ഷം മുമ്പ് “നിര്‍ഭയ”യുടെ പിതാവ് എന്നോട് പറഞ്ഞത് ഇതാണ് “താന്‍ ലജ്ജിതനല്ല, ബലാല്‍സംഗത്തിന്റെ മുഴുവന്‍ പാപഭാരവും ഇരയുടെ മേല്‍ കെട്ടിവെക്കുന്നത് തെറ്റാണ്. അധികം നാണക്കേട് സ്വന്തം മേല്‍ കെട്ടി വെയ്ക്കപ്പെടാതെ തന്നെ അവള്‍ക്ക് ഏറെ അനുഭവിക്കേണ്ടി വന്നു. ഇവിടെ നാണിക്കേണ്ടത് ബലാല്‍സംഗം ചെയ്തയാളും അതിനയാളെ പ്രേരിപ്പിച്ച സമൂഹവുമാണ്”

കടപ്പാട്: ദ ഹിന്ദു