[] ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസ് വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് സ്വര്‍ണം. വനിതകളുടെ ഡിസ്‌കസ് ത്രോയില്‍ സീമാ പൂനിയയാണ് സ്വര്‍ണം സ്വന്തമാക്കിയത്. 61.03 മീറ്റര്‍ ദൂരത്തേക്ക് എറിഞ്ഞാണ് സീമ ഇന്ത്യക്ക് സുവര്‍ണനേട്ടം സമ്മാനിച്ചത്.
2010ല്‍ ഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെങ്കലം നേടിയ സീമ ഗ്ലാസ്‌ഗോയിലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയിരുന്നു. എന്നാല്‍ കഴിഞ്ഞ ഗെയിംസിലെ വെങ്കലമെഡല്‍ ജേതാവായ കൃഷ്ണ പൂനിയ ഇന്ത്യന്‍ പ്രതീക്ഷകളെ നിരാശപ്പെടുത്തി. 55.57 മീറ്റര്‍ ദൂരമാണ് കൃഷ്ണ എറിഞ്ഞത്.
സീമ പുനിയയുടെ പ്രകടനത്തോടെ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ നേട്ടം അഞ്ചായി. അഞ്ച് സ്വര്‍ണവും അഞ്ച് വെള്ളിയും 26 വെങ്കലമെഡലും നേടിയ ഇന്ത്യ മെഡല്‍ നിലയില്‍ ഒന്‍പതാം സ്ഥാനത്താണ്. 105 സ്വര്‍ണ്ണമടക്കം 216 മെഡലുകളുമായി ചൈനയാണ് ഒന്നാം സ്ഥാനത്ത്.
