ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി – 20 മത്സരത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെയാണ് (ജൂലൈ 11) പരമ്പരയിലെ അവസാന മത്സരം അരങ്ങേറുക. പരമ്പര കൈവിട്ടതിനാല്‍ ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടി – 20 മത്സരത്തിനാണ് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്നത്. നാളെയാണ് (ജൂലൈ 11) പരമ്പരയിലെ അവസാന മത്സരം അരങ്ങേറുക. പരമ്പര കൈവിട്ടതിനാല്‍ ആശ്വാസജയം തേടിയാണ് ഇന്ത്യ ഇറങ്ങുന്നത്.
ഇന്ത്യ ഈ പരമ്പരയിലെ ആദ്യ വിജയം ലക്ഷ്യമിട്ടിറങ്ങുമ്പോള്‍ മലയാളി താരം സഞ്ജു സാംസണിന് പ്ലെയിങ് ഇലവനില്‍ തിരിച്ചെത്താന്‍ സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ആദ്യ മത്സരത്തില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെ മലയാളി ബാറ്റര്‍ക്ക് ടീമില്‍ നിന്ന് പുറത്ത് പോവേണ്ടി വന്നിരുന്നു. ആശ്വാസ ജയം കൊതിച്ചെത്തുന്ന ടീമില്‍ സഞ്ജുവിന് അവസരം ലഭിക്കുമോയെന്ന് കണ്ടുതന്നെ അറിയണം.

അവസാന അങ്കത്തില്‍ ഒരു മടങ്ങിവരവിന് ഒരുങ്ങുമ്പോള്‍ സഞ്ജുവിന് മുമ്പില്‍ വമ്പന്‍ നേട്ടം സ്വന്തമാക്കുന്നത് അവസരമുണ്ട്. അന്താരാഷ്ട്ര ടി -20യില്‍ 1500 റണ്‍സെന്ന നാഴികക്കല്ലാണ് മലയാളി ബാറ്ററെ കാത്തിരിക്കുന്നത്.
ഈ മൈല്‍സ്റ്റോണിലെത്താന്‍ സഞ്ജുവിന് വേണ്ടത് 95 റണ്‍സ് മാത്രമാണ്. ടി – 20യില്‍ ഇന്ത്യയ്ക്ക് വേണ്ടി ഇതുവരെ 64 ടി – 20 മത്സരങ്ങളില്‍ നിന്ന് വിക്കറ്റ് കീപ്പര്‍ 1405 റണ്‍സ് സ്‌കോര്‍ ചെയ്തിട്ടുണ്ട്. മൂന്ന് സെഞ്ച്വറിയും ആറ് അര്‍ധ സെഞ്ച്വറിയുമാണ് താരം ഈ ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ജേഴ്‌സില്‍ നേടിയത്.

ഇംഗ്ലണ്ടിനെതിരെ 95 റണ്‍സെടുത്താല്‍ ടി – 20ഐയില്‍ 1500 റണ്‍സ് നേടുന്ന ഒമ്പതാമത്തെ ഇന്ത്യന്‍ താരമാകാന്‍ സഞ്ജുവിന് സാധിക്കും. രോഹിത് ശര്‍മ, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, കെ. എല്‍. രാഹുല്‍, ശിഖര്‍ ധവാന്‍, എം.എസ്. ധോണി, സുരേഷ് റെയ്‌ന, അഭിഷേക് ശര്‍മ എന്നിവരാണ് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയവര്‍.
അതേസമയം, ടി -20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്. ഇംഗ്ലണ്ടിനെതിരെയുള്ള രണ്ടാം ടി – 20 മുതല്‍ സഞ്ജുവിന് പകരം 15കാരന്‍ വൈഭവ് സൂര്യവംശിയാണ് ഓപ്പണറായി ഇറങ്ങിയത്. താരവും ഇതുവരെ തിളങ്ങിയിട്ടില്ലെങ്കിലും മലയാളി വിക്കറ്റ് കീപ്പര്‍ക്ക് അവസരം ലഭിക്കുമോയെന്ന് കാത്തിരുന്ന് കാണേണ്ടി വരും.
Content Highlight: India vs England: Sanju Samson needs 95 runs to complete 1500 runs in T20I