kabadi01[]ഇഞ്ചിയോണ്‍: ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ കബഡിയില്‍ ഇന്ത്യ സ്വര്‍ണം നേടി. ഇറാനെ 31-21 ന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ നേട്ടം. ഏഷ്യാഡിലെ വനിതകളുടെ കബഡിയില്‍ രണ്ടാം തവണയാണ് ഇന്ത്യ സ്വര്‍ണം നേടുന്നത്.

ഇന്ത്യയുടെ പത്താം സ്വര്‍ണമാണിത്. സെമിഫൈനലില്‍ തായ്‌ലന്റിനെ തോല്‍പ്പിച്ചായിരിന്നു ഇന്ത്യയുടെ ഫൈനല്‍ പ്രവേശം. പുരുഷ വിഭാഗം കബഡിയുടെ ഫൈനല്‍ മത്സരവും ഇന്ന് നടക്കും. ഇന്ത്യ സ്വര്‍ണം പ്രതീക്ഷിക്കുന്ന മത്സരമാണ് ഇത്.

പാകിസ്ഥാനെ തോല്‍പ്പിച്ച് ഹോക്കിയില്‍ ഇന്നലെ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. പത്ത് സ്വര്‍ണവും ഒന്‍പത് വെള്ളിയും 37 വെങ്കലവുമായി പോയിന്റ് പട്ടികയില്‍ ഇന്ത്യ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. 142 സര്‍ണമടക്കം 322 മെഡലുകള്‍ നേടിയ ചൈനയാണ് മെഡല്‍ പട്ടികയില്‍ ഒന്നാമത്.