എഡിറ്റര്‍
എഡിറ്റര്‍
ജനങ്ങളെ മണ്ടന്‍മാരാക്കിയാണ് മോദി രാജ്യം ഭരിക്കുന്നത് , ഞാനും അദ്ദേഹത്തിന്റെ പാതയില്‍: രാഷ്ട്രീയത്തിലിറങ്ങുന്നത് പണം സമ്പാദിക്കാന്‍; യു.പിയിലെ സ്ഥാനാര്‍ത്ഥി
എഡിറ്റര്‍
Saturday 28th January 2017 10:37am

modichoudary6

ആഗ്ര: രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത് പണം സമ്പാദിക്കാന്‍ വേണ്ടി മാത്രമാണെന്ന പ്രഖ്യാപനവുമായി ആഗ്ര സൗത്ത് മണ്ഡലത്തില്‍ നിന്നും ജനവിധി തേടുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഗോപാല്‍ ചൗധരി.

രാഷ്ട്രീയത്തില്‍ പ്രവേശിക്കണമെന്ന ഉദ്ദേശമൊന്നും ഉണ്ടായിരുന്നില്ലെന്നും പണം സമ്പാദിക്കുക എന്ന ലക്ഷ്യമാണ് പ്രധാനമെന്നും ഗോപാല്‍ ചൗധരി പറയുന്നു. പണം ഇറക്കി ഏത് മാര്‍ഗത്തിലൂടെയും തിരഞ്ഞെടുപ്പില്‍ വിജയിച്ച് എം.എല്‍.എ ആവുമെന്നും ഇദ്ദേഹം പറയുന്നു.

സാമ്പത്തികലാഭം നോക്കി മാത്രമാണ് ഇന്നത്തെ കാലത്ത് എല്ലാവരും രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. രാഷ്ട്രീയത്തില്‍ എത്തിക്കഴിഞ്ഞാല്‍ അവര്‍ ആവശ്യത്തിലേറെ പണമുണ്ടാക്കുന്നു,വീടുവെക്കുന്നു. ഞാനും അതൊക്കെ തന്നെ ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.

രാഷ്ട്രീയത്തില്‍ അനുഭവം കുറവാണെന്ന് തുറന്ന് സമ്മതിച്ച ചൗധരി എം.എല്‍.എ ആയ ശേഷം പണമുണ്ടാക്കേണ്ടത് എങ്ങനെയാണെന്ന് തനിക്ക് അറിയില്ലെന്നും പറഞ്ഞു. എന്നാല്‍ അധികാരത്തിലെത്തിക്കഴിഞ്ഞാല്‍ അതെല്ലാം ആരെങ്കിലും പറഞ്ഞുതരുമെന്നും ഇദ്ദേഹം പറയുന്നു.


പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിക്കാനും ചൗധരി മറന്നില്ല. രാജ്യത്തെ 125 കോടി ജനങ്ങളെ മോദി മണ്ടന്‍മാരാക്കുന്നില്ലേ, അതേ പാത പിന്തുടരാനാണ് ഞാനും ശ്രമിക്കുന്നത്. പ്രധാനമന്ത്രിയുടെ കുപ്പമായമിട്ട് അദ്ദേഹം 125 കോടി ജനങ്ങളെ പറ്റിക്കുന്നു. അദ്ദേഹത്തിന് അതിനുള്ള കഴിവുണ്ട്. ഞാനും അദ്ദേഹത്തിന്റെ പാത പിന്തുടരുകയാണ്. ജനങ്ങളെ വിഡ്ഡികളാക്കി അവരില്‍ നിന്നും വോട്ട് പിടിക്കേണ്ടത് എങ്ങനെയാണെന്ന് തനിക്ക് അറിയാമെന്നും ചൗധരി പറയുന്നു.

ഫെബ്രുവരി 11 നാണ് യു.പിയില്‍ വോട്ടെടുപ്പ് ആരംഭിക്കുന്നത്. ഏഴ് ഘട്ടങ്ങളിലായി തുടരുന്ന വോട്ടെടുപ്പ് മാര്‍ച്ച് 8 നാണ് അവസാനിക്കുന്നത്. മാര്‍ച്ച് 11 നാണ് വോട്ടെണ്ണല്‍.


Also Read: ഗോവയിലും മോദിയുടെ പ്രസംഗം കേള്‍ക്കാന്‍ ആളില്ല; പകുതിയിലേറെ കസേരങ്ങളും കാലി: ഞെട്ടല്‍മാറാതെ ബി.ജെ.പി


 

Advertisement