അഫ്ഗാനിസ്ഥാന്റെ ഇന്ത്യന്‍ പര്യടനത്തിലെ ടി-20 പരമ്പരയ്ക്ക് തുടക്കമായിരിക്കുകയാണ്. ദല്‍ഹി അരുണ്‍ ജെയ്റ്റ്‌ലി സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ ശ്രേയസ് അയ്യര്‍ എതിരാളികളെ ബാറ്റിങ്ങിനയച്ചു.
ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്നത് ഇന്ത്യയുടെ പ്ലെയിങ് ഇലവനെ കുറിച്ച് അറിയാന്‍ വേണ്ടിയായിരുന്നു. ടോപ്പ് ഓര്‍ഡറില്‍ സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, വൈഭവ് സൂര്യവംശി എന്നിവരില്‍ ആര്‍ക്കാകും ആദ്യ മത്സരത്തില്‍ പുറത്തിരിക്കേണ്ടി വരിക എന്ന ചര്‍ച്ചകളാണ് ഈ കാത്തിരിപ്പിന് കാരണമായതും.
ഇതില്‍ വൈഭവ് സൂര്യവംശിക്കാണ് ആദ്യ മത്സരത്തില്‍ സ്ഥാനം നഷ്ടപ്പെട്ടത്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജുവിന്റെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് കൂടിയാണ് ഈ മത്സരം. ഇന്ത്യയുടെ സിംബാബ് വന്‍ പര്യടനത്തില്‍ പുറത്തിരിക്കേണ്ടി വന്ന സഞ്ജു തിരിച്ചുവരവ് ഗംഭീരമാക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.

ടി-20 ഫോര്‍മാറ്റില്‍ സഞ്ജുവിന്റെ 349ാം മത്സരമാണിത്. അന്താരാഷ്ട്ര തലത്തില്‍ 67ാമതും. 350 ടി-20 മത്സരമെന്ന നാഴികകക്കില്ലിലേക്ക് ഒരടി കൂടി അടുത്തിരിക്കുകയാണ് താരം.
അതേസമയം, പരമ്പരയിലെ ആദ്യ മത്സരത്തില്‍ തന്നെ വിജയിച്ച് മേല്‍ക്കൈ നേടാന്‍ തന്നെയാകും ആതിഥേയര്‍ ഒരുങ്ങുന്നത്.
അഫ്ഗാനിസ്ഥാന്‍ പ്ലെയിങ് ഇലവന്‍
ഇബ്രാഹിം സദ്രാന്‍ (ക്യാപ്റ്റന്‍), റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍). സെദ്ദിഖുള്ള അടല്‍, ഗുല്‍ബദീന്‍ നായിബ് ഡാര്‍വിഷ് റസൂലീ, അസ്മത്തുള്ള ഒമര്‍സായ്, മുഹമ്മദ് നബി, റാഷിദ് ഖാന്‍, മുജീബ് ഉര്‍ റഹ്മാന്‍, നൂര്‍ അഹമ്മദ്, ഫസല്‍ഹഖ് ഫാറൂഖി.
ഇന്ത്യ പ്ലെയിങ് ഇലവന്‍
സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഡി, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, വരുണ്‍ ചക്രവര്‍ത്തി, ജസ്പ്രീത് ബുംറ , അര്‍ഷ്ദീപ് സിങ്.
Content Highlight: IND vs AFG: Sanju Samson playing 349th T20 match
