ഇന്ത്യന്‍ സൂപ്പര്‍ താരം അജിന്‍ക്യാ രഹാനെയെ പ്രശംസിച്ച് ക്രിക്കറ്റ് കമന്റേറ്ററും അനലിസ്റ്റുമായ ഹര്‍ഷാ ഭോഗ്ലെ. കരുത്തുറ്റ പോരാളിയും ടീമിനോട് അത്രയേറെ ആത്മാര്‍ഥത പുലര്‍ത്തിയ ക്രിക്കറ്ററുമാണ് രഹാനെയെന്ന് അദ്ദേഹം പറഞ്ഞു.
2021ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ ടെസ്റ്റ് പരമ്പരവിജയം സമ്മാനിച്ച രഹാനെയുടെ ക്യാപ്റ്റന്‍സി എന്നും ഓര്‍മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. രഹാനെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിക്കുകയായിരുന്നു ഭോഗ്ലെ.
‘കരുത്തുറ്റ പോരാളിയും ടീമിനോട് അത്രയേറെ ആത്മാര്‍ത്ഥത പുലര്‍ത്തിയ ക്രിക്കറ്റര്‍, മികച്ച സ്വഭാവഗുണങ്ങളും നീതിബോധവുമുള്ള അസാധാരണമായ ഒരാള്‍, അദ്ദേഹം തന്റെ കരിയറിലെ പുതിയ അധ്യായത്തിലേക്ക് കടക്കുകയാണ്. അജിങ്ക്യ രഹാനെയെ പല കാര്യങ്ങളിലും ഓര്‍ക്കാനുണ്ട്.
എല്ലാറ്റിനുമുപരി, 2021-ല്‍ ഓസ്ട്രേലിയയില്‍ ഇന്ത്യക്ക് ചരിത്രത്തിലെ ഏറ്റവും മികച്ച വിദേശ ടെസ്റ്റ് പരമ്പരവിജയം സമ്മാനിച്ച അദ്ദേഹത്തിന്റെ അസാമാന്യമായ ക്യാപ്റ്റന്‍സി എന്നും ഓര്‍മിക്കപ്പെടുക. ഇന്ത്യന്‍ ക്രിക്കറ്റ് രഹാനെയെ തുടര്‍ന്നും പ്രയോജനപ്പെടുത്തണം.
കാരണം അതിന് ആവശ്യമായ എല്ലാ മികച്ച ഗുണങ്ങളും അദ്ദേഹത്തിനുണ്ട്. മികച്ച പ്രകടനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ രഹാനെ. നിങ്ങള്‍ കളിച്ച രീതിയും ടീമിന് നല്‍കിയ സംഭാവനകളും എപ്പോഴും ആസ്വദിച്ചിട്ടുള്ളതാണ്,’ ഭോഗ്ലെ തന്റെ എക്‌സ് അക്കൗണ്ടില്‍ കുറിച്ചു.
A tough, loyal cricketer, a person of great character and fairness and an extraordinary team player moves on in life. Ajinkya Rahane will be remembered for many things but more than for anything else, his outstanding leadership that produced India’s greatest away series win in…
ആരാധകരെ ഞെട്ടിച്ചുകൊണ്ടാണ് രഹാനെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. തന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് രഹാനെ തന്റെ വിരമിക്കല്‍ പ്രഖ്യാപനം ക്രിക്കറ്റ് ലോകത്തെ അറിയിച്ചത്. ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ അരങ്ങേറ്റം കുറിച്ച രഹാനെ നീണ്ട 15 വര്‍ഷത്തെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് യാത്രക്കാണ് വിരാമമിട്ടിരിക്കുന്നത്. ഇന്ത്യക്കായി ഏകദിനത്തില്‍ 90 മത്സരങ്ങളില്‍ നിന്നും 2962 റണ്‍സാണ് രഹാനെ നേടിയിട്ടുള്ളത്. മൂന്ന് സെഞ്ച്വറികളും 24 അര്‍ധ സെഞ്ച്വറികളും വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ രഹാനെ നേടിയിട്ടുണ്ട്.
അജിന്‍ക്യാ രഹാനെരഹാനെ ടെസ്റ്റ് ക്രിക്കറ്റിലാണ് ഇന്ത്യക്ക് വേണ്ടി ഏറ്റവും കൂടുതല്‍ സംഭാവനകള്‍ നല്‍കിയിട്ടുള്ളത്. ടെസ്റ്റിലെ ഇന്ത്യയുടെ വിശ്വസ്തനായ ബാറ്ററാണ് രഹാനെ. റെഡ് ബോള്‍ ക്രിക്കറ്റില്‍ 85 മത്സരങ്ങളിലെ 144 ഇന്നിങ്‌സില്‍ നിന്നും 12 സെഞ്ച്വറികളും 26 അര്‍ധ സെഞ്ച്വറികളുടെ അടക്കം 5077 റണ്‍സാണ് രഹാനെയുടെ അക്കൗണ്ടില്‍ ഉള്ളത്. ടി-20യില്‍ 20 മത്സരങ്ങളില്‍ കളത്തില്‍ ഇറങ്ങിയ താരം 375 റണ്‍സും സ്വന്തമാക്കിയിട്ടുണ്ട്. ഒരു അര്‍ധ സെഞ്ച്വറിയാണ് രഹാനെ ഇന്ത്യക്ക് വേണ്ടി കുട്ടിക്രിക്കറ്റില്‍ നേടിയിട്ടുള്ളത്.
ക്യാപ്റ്റനെന്ന നിലയില്‍ ഇന്ത്യയ്ക്ക് മികച്ച സംഭാവനകള്‍ നല്‍കാനും രഹാനെക്ക് സാധിച്ചിട്ടുണ്ട്. 2020- 21 ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത് രഹാനയായിരുന്നു. 2-1നായിരുന്നു രഹാനെയുടെ കീഴില്‍ ഇന്ത്യ ഓസ്‌ട്രേലിയന്‍ മണ്ണില്‍ ഐതിഹാസിക വിജയം സ്വന്തമാക്കിയത്. അവസാനമായി 2023ലായിരുന്നു രഹാനെ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്.
Content Highlight: Harsha Bhogle Talking About Indian Star Cricketer Ajinkya Rahane