ഓസ്ട്രേലിയ എ ടീമിനെതിരെയുള്ള വൈറ്റ് ബോള്‍ പരമ്പരയിലൂടെ വമ്പന്‍ തിരിച്ചുവരവ് നടത്താനൊരുങ്ങി ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ. ഋതുരാജ് ഗെയ്ക്വാദ് നയിക്കുന്ന ടീമിലാണ് ഹര്‍ദിക് ഇടം നേടിയിരിക്കുന്നത്.
ഒക്ടോബര്‍ ആറിനാണ് മൂന്ന് മത്സരങ്ങളുടെ വൈറ്റ് ബോള്‍ പരമ്പര നടക്കുന്നത്. ഇതിന് മുന്നോടിയായി ഹര്‍ദിക്കിന് ഫിറ്റ്‌നസ് ക്ലിയറന്‍സ് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സെപ്റ്റംബര്‍ 27 മുതല്‍ ആരംഭിക്കുന്ന മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പര താരത്തിന് നഷ്ടമാവുമെന്നുറപ്പാണ്. എന്നാല്‍ ഓസ്ട്രേലിയന്‍ എ ടീമിനെതിരെ താരം വീണ്ടും കളത്തിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഹര്‍ദിക് പാണ്ഡ്യ – Photo: Newsx

അതേസമയം സെപ്റ്റംബര്‍ 22ന് ആരംഭിക്കുന്ന രണ്ട് ചതുര്‍ദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ മലയാളി താരം ദേവ്ദത്ത് പടിക്കലാണ് നയിക്കുന്നത്. ഇന്ത്യന്‍ ടീം ഈ സമയങ്ങളില്‍ ഏഷ്യന്‍ ഗെയിംസ് കളിക്കുന്നതിനാല്‍ ഐ.പി.എല്ലിലും ആഭ്യന്തര ക്രിക്കറ്റിലും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഓസ്‌ട്രേലിയ എ ടീമിനെതിരെയുള്ള പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡ്
മള്‍ട്ടി ഡേ പരമ്പരയ്ക്കുള്ള ഇന്ത്യ എ സ്‌ക്വാഡ്
അമന്‍ മൊഖാഡെ, ആയുഷ് പാണ്ഡെ, ദേവ്ദത്ത് പടിക്കല്‍ (ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍ (വൈസ് ക്യാപ്റ്റന്‍) യാഷ് റാത്തോഡ്, ഷെയ്ഖ് റഷീദ്, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), ഷാംസ് മുലാനി, തനുഷ് കോട്ടിയാന്‍, തുഷാര്‍ ദേശ്പാണ്ഡെ, അന്‍ഷുല്‍ കാംബോജ്, പ്രഫുല്‍ ഹിന്‍ജെ, എന്‍. ജഗദീശന്‍, നചികേത് ഭുടെ, വി. വൈശാഖ്.
ഇന്ത്യ എ ഏകദിന ടീം
പ്രിയാന്‍ഷ് ആര്യ, സായ് സുദര്‍ശന്‍, ഋതുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ദേവ്ദത്ത് പടിക്കല്‍ (വൈസ് ക്യാപ്റ്റന്‍), രജത് പാട്ടിദാര്‍, കുമാര്‍ കുശാഗ്ര (വിക്കറ്റ് കീപ്പര്‍), നിശാന്ത് സിന്ധു, വിപ്രജ് നിഗം, അര്‍ഷിന്‍ കുല്‍ക്കര്‍ണി, അര്‍ഷാദ് ഖാന്‍, നമന്‍ ധീര്‍, ഹര്‍ദിക് പാണ്ഡ്യ, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍), ഗുര്‍ജപ്നീത് സിങ്, യാഷ് താക്കൂര്‍.
Content Highlight: Hardik Pandya include India A squad for Australian A series
