കല്‍പ്പറ്റ: നാടോടി ഗായികയും കേന്ദ്ര സര്‍ക്കാരിനെതിരായ സമരങ്ങളിലെ മുന്നണി പോരാളിയുമായ നേഹാ സിങ് റാത്തോഡിനെ സെക്സ് റാക്കറ്റുമായി ബന്ധപ്പെടുത്തി വ്യാജവാര്‍ത്ത ചമച്ച എ.ബി.പി ന്യൂസിന്റെ നടപടി മനുഷ്യത്വരഹിതവും ഹീനവുമാണെന്ന് കൃഷിവകുപ്പ് മന്ത്രി ടി.സിദ്ദിഖ്.
രാജ്യത്ത് നിലവില്‍ നടക്കുന്ന സമരങ്ങളെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എ.ബി.പി ന്യൂസിനെ ഉപയോഗിച്ച് ഇത്തരം തരംതാണ നീക്കങ്ങള്‍ നടത്തുകയാണെന്നും ടി. സിദ്ദിഖ് ആരോപിച്ചു.
വളരെ ഗുരുതരവും ഒരു കാരണവശാലും അംഗീകരിക്കാനും പറ്റാത്ത സാഹചര്യമാണിത്. ഇക്കാര്യത്തില്‍ പ്രധാനമന്ത്രി അഭിപ്രായം വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഹിന്ദു- മുസ്ലിം മൈത്രിയെക്കുറിച്ചുള്ള നേഹ സിങ് റാത്തോഡിന്റെ ഗാനം മോദിയെയും അമിത് ഷായെയും പ്രകോപിപ്പിച്ചിരിക്കുകയാണ്. മതമൈത്രിയെ കുറിച്ചുള്ള ഗാനം ആലപിച്ചതിന്റെ പേരിലാണ് അവര്‍ക്കെതിരെ വ്യാജവാര്‍ത്ത ചമച്ചത്.
ഇത് മനുഷ്യത്വരഹിതവും സ്ത്രീവിരുദ്ധവുമാണ്. ഈ സംഭവത്തില്‍ ക്രിമിനല്‍ കേസെടുത്ത് കുറ്റക്കാരെ അറസ്റ്റ് ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
അതേസമയം, വോട്ട് ചോരിക്കെതിരായ സമരം ഇനിയും ശക്തമായി തുടരുമെനന്നും ഒന്നാം തീയ്യതി ദല്‍ഹിയില്‍ നടക്കുന്ന മഹാറാലിയില്‍ താനും പങ്കെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
Content Highlight: Fake news against Neha Singh Rathore is misogynistic and inhumane; the Prime Minister must respond, says T. Siddique.
