ഇന്ത്യ – ന്യൂസിലാന്‍ഡ് ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ പൂര്‍ണമായും നിരാശപ്പെടുത്തി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്. ആദ്യ മത്സരത്തില്‍ കളിയിലെ താരമായ സഞ്ജു, ഹേഗ്ലി ഓവലില്‍ നടന്ന രണ്ടാം മത്സരത്തില്‍ 17 പന്ത് നേരിട്ട് 14 റണ്‍സ് മാത്രമാണ് നേടിയത്.
മത്സരത്തിന്റെ ആദ്യ ഓവറില്‍ തന്നെ ഒറ്റ റണ്‍സ് നേടാന്‍ സാധിക്കാതെയാണ് ഇന്ത്യയും സഞ്ജുവും തുടങ്ങിയത്. മാറ്റ് ഹെന്റി എറിഞ്ഞ ഓവറിലെ ആറ് പന്തിലും സ്ട്രൈക്കിലുണ്ടായിരുന്ന സഞ്ജു സാംസണിന് ഒറ്റ റണ്‍ പോലും സ്കോര്‍ ചെയ്യാന്‍ സാധിച്ചില്ല.

ഇതോടെ ഒരു അന്താരാഷ്ട്ര ടി-20 മത്സരത്തിന്റെ ആദ്യ ഓവര്‍ മെയ്ഡനാക്കിയതിന്റെ മോശം നേട്ടവും സഞ്ജുവിന്റെ പേരില്‍ കുറിക്കപ്പെട്ടു.
എന്നാല്‍ ഈ മോശം റെക്കോഡില്‍ സഞ്ജു ഒറ്റയ്ക്കല്ല. ഇതിന് മുമ്പ് മറ്റ് നാല് ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇത്തരത്തില്‍ ഇന്ത്യന്‍ ഇന്നിങ്സിലെ ഒന്നാം ഓവര്‍ തന്നെ മെയ്ഡനാക്കിയിട്ടുണ്ട്.
അന്താരാഷ്ട്ര ടി-20യിലെ ആദ്യ ഓവര്‍ മെയ്ഡനാക്കുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍
(താരം – എത്ര തവണ എന്നീ ക്രമത്തില്‍)
കെ.എല്‍. രാഹുല്‍ – 5
ശിഖര്‍ ധവാന് – 1
രോഹിത് ശര്‍മ – 1
യശസ്വി ജെയ്സ്വാള്‍ 1
സഞ്ജു സാംസണ് – 1*

അതേസമയം, അവസാന ഓവര്‍ വരെ ആവേശം അലതല്ലിയ മത്സരത്തില്‍ ഇന്ത്യ വിജയം സ്വന്തമാക്കിയിരുന്നു. ആതിഥേയര്‍ ഉയര്‍ത്തിയ 181 റണ്‍സിന്റെ വിജയലക്ഷ്യം ഒരു പന്ത് ശേഷിക്കെ സന്ദര്‍ശകര്‍ മറികടക്കുകയായിരുന്നു.
A late surge from India powers them to a 2-0 lead in the T20I series against New Zealand 💪 📝: https://t.co/hEloMLNHci https://t.co/C6Dcsu5vCg
— ICC (@ICC) October 24, 2026
സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, നായകന് ശ്രേയസ് അയ്യര്‍ തുടങ്ങിയവരെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ തിലക് വര്‍മ, നമന്‍ ധിര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരുടെ കരുത്തിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്.
You know it’s clutch when @TilakV9 pulls out this celebration 🥶 #TeamIndia | #NZvIND https://t.co/WJTeZB1xzZ
— BCCI (@BCCI) October 24, 2026
തിലക് 26 പന്തില്‍ പുറത്താകാതെ 51 റണ്‍സ് നേടിയപ്പോള്‍ 17 പന്ത് നേരിട്ട് 31 റണ്‍സുമായാണ് നമന്‍ ധിര്‍ മടങ്ങിയത്. 13 പന്തില്‍ പുറത്താകാതെ 26 റണ്‍സായിരുന്നു നിതീഷ് കുമാര്‍ റെഡ്ഡിയുടെ സമ്പാദ്യം.
ഈ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 2-0ന് മുമ്പിലാണ്.
ഒക്ടോബര്‍ 27നാണ് പരമ്പയിലെ മൂന്നാം മത്സരം. വെല്ലിങ്ടണാണ് വേദി.
Content Highlight: Sanju Samson bowled a maiden over in the first over of the second match of the India-New Zealand T20 series.
