ന്യൂസിലാൻഡിനെതിരായ അഞ്ച് മത്സരങ്ങൾ അടങ്ങുന്ന ടി-20 പരമ്പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ മത്സരത്തിൽ നാല് വിക്കറ്റിന്റെ തകർപ്പൻ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡ് ഉയർത്തിയ 226 റൺസിന്റെ വിജയലക്ഷ്യം സഞ്ജു സാംസണിന്റെയും നമൻ ധിറിന്റെയും വെടിക്കെട്ടിന്റെ കരുത്തിൽ ഇന്ത്യ രണ്ട് പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു.

മത്സരത്തിൽ സഞ്ജു സാംസൺ 33 പന്തിൽ നാല് സിക്‌സും എട്ട് ഫോറും അടക്കം 67 റൺസാണ് സ്വന്തമാക്കിയത്. മത്സരത്തിലെ പ്ലെയർ ഓഫ് ദി മാച്ച് അവാർഡ് സ്വന്തമാക്കിയതും സഞ്ജുവാണ്. ഈ തകർപ്പൻ ഇന്നിങ്സിന് പിന്നാലെ ഒരു വമ്പൻ നേട്ടവും സഞ്ജുവിനെ തേടിയെത്തി.

ഇന്റർനാഷണൽ ടി-20യിൽ ടീം ടോട്ടൽ 200+ പിറന്ന മത്സരങ്ങളിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരമായാണ് സഞ്ജു മാറിയത്. 78 സിക്സുകളാണ് സഞ്ജു ഇതുവരെ ഡബിൾ സെഞ്ച്വറി കടന്ന ടീം ടോട്ടലുകളിൽ അടിച്ചുകൂട്ടിയത്. ഈ റെക്കോഡിൽ ഇന്ത്യൻ ഓപ്പണർ അഭിഷേക് ശർമക്കൊപ്പമാണ് സഞ്ജു.

ഇന്റർനാഷണൽ ടി-20യിൽ 200+ ടീം ടോട്ടലുകളിൽ ഏറ്റവും കൂടുതൽ സിക്സുകൾ നേടിയ താരം, ടീം, സിക്സുകളുടെ എണ്ണം

സഞ്ജു സാംസൺ – ഇന്ത്യ – 78

അഭിഷേക് ശർമ – ഇന്ത്യ – 78

സൂര്യകുമാർ യാദവ് – ഇന്ത്യ -65

രോഹിത് ശർമ – ഇന്ത്യ – 64

ക്വിന്റൺ ഡി കോക്ക് – സൗത്ത് ആഫ്രിക്ക – 57

ജോസ് ബട്ലർ ഇംഗ്ലണ്ട് – 54

ഹർദിക് പാണ്ഡ്യ – ഇന്ത്യ – 54

അതേസമയം മത്സരത്തിൽ സഞ്ജുവിന് പുറമെ 15 പന്തിൽ പുറത്താകാതെ 42 റൺസ് നേടി നമൻ ധിർ ഇന്ത്യയുടെ വിജയത്തിൽ നിർണായകമായി. രണ്ട് സിക്‌സും അഞ്ച് ഫോറുമാണ് നമൻ നേടിയത്. 28 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ ശ്രേയസ് അയ്യരിന്റെയും 14 പന്തിൽ 24 റൺസ് നേടിയ അക്സർ പട്ടേലിന്റെയും ഇന്നിങ്സുകളും നിർണായകമായി.

മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കിവികൾ സൂപ്പർ താരം ഗ്ലെൻ ഫിലിപ്‌സിന്റെ ഇന്നിങ്‌സിന്റെ കരുത്തിലാണ് മികച്ച സ്‌കോറിലെത്തിയത്. 40 പന്തിൽ പുറത്താകാതെ 82 റൺസാണ് താരം സ്വന്തമാക്കിയത്. 205.00 എന്ന മികച്ച സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം.

ആദ്യ മത്സരത്തിലെ തകർപ്പൻ വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ത്തിന് മുന്നിലെത്താനും ശ്രേയസ് അയ്യർക്കും സംഘത്തിനും സാധിച്ചു. നാളെയാണ് പരമ്പരയിലെ രണ്ടാം മത്സരം.

 

Content Highlight: Sanju Samson set a huge record in T20I 200+ team totals