ദുല്‍ഖര്‍ സല്‍മാന്റെ ഏറ്റവും പുതിയ തമിഴ് ചിത്രം ‘ഹേ സിനാമിക’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. അദിതി റാവുവും കാജല്‍ അഗര്‍വാളും നായികമാരാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കോളിവുഡ് കൊറിയോഗ്രാഫര്‍ ബ്രിന്ദാ ഗോപാലാണ്.

കളര്‍ഫുള്ളായ പോസ്റ്ററില്‍ ദുല്‍ഖറിന്റെ തന്നെ പല പോസുകളാണ് കാണിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്. തിയറ്റര്‍ റിലീസിന് ശേഷം ചിത്രം നെറ്റ്ഫ്‌ളിക്‌സിലും ഊട്ടിലും റിലീസ് ചെയ്യും.

‘കണ്ണും കണ്ണും കൊളളയടിത്താല്‍’ സിനിമയ്ക്കുശേഷം ദുല്‍ഖര്‍ സല്‍മാന്‍ നായകനാവുന്ന തമിഴ് സിനിമ കൂടിയാണ് ഹേ സിനാമിക. ദുല്‍ഖര്‍ ആദ്യമായി തമിഴ്‌സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച് ഓ.കെ കണ്‍മണിയിലെ ഗാനത്തിന്റെ പേര് തന്നെയാണ് പുതിയ സിനിമക്കും.

വാരണം ആയിരം, മാന്‍ കരാട്ടെ, കടല്‍, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളുടെ കൊറിയോഗ്രാഫറായിരുന്ന ബ്രിന്ദ ഗോപാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക’. ’96’ സിനിമക്കായി സംഗീതസംവിധാനം ചെയ്ത ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക’യ്ക്ക് സംഗീതം നല്‍കുന്നത്.

സൈക്കോ ചിത്രത്തിനുശേഷം അദിതി അഭിനയിക്കുന്ന സിനിമയാണ് ഹേ സിനാമിക. കോമാളി ആയിരുന്നു കാജള്‍ അഗര്‍വാളിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം.

ദുല്‍ഖറിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം കുറുപ്പ് ഇപ്പോഴും പ്രദര്‍ശനം തുടരുകയാണ്. ചിത്രം നെറ്റ്ഫ്‌ലിക്‌സിലും റിലീസ് ചെയ്തിരുന്നു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ‘സല്യൂട്ട്’ ആണ് ജനുവരിയില്‍ പുറത്തിറങ്ങിയ മറ്റൊരു ചിത്രം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: dulquer salman shares first look poster of his new movie hey sinamika