മമ്മൂട്ടിയുടേതായി അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ദി പ്രീസ്റ്റ് എന്ന ചിത്രത്തെ കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പുതുമയുള്ള ഒരു മമ്മൂട്ടി ചിത്രം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

മാത്രമല്ല മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി നായികയായി എത്തുന്ന ചിത്രമെന്ന സവിശേഷതയും പ്രീസ്റ്റിനുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങിയത്.

ഇതിന് പിന്നാലെ മമ്മൂട്ടിയേയും മഞ്ജുവിനേയും ആശംസിച്ച് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ രംഗത്തെത്തുകയും ചെയ്തു.
ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചുള്ള സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ വാക്കുകളാണ് വൈറലാകുകയാണ്.

മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണമെന്നും അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നതെന്നുമാണ് സത്യന്‍ അന്തിക്കാട് ഫേസ്ബുക്കില്‍ എഴുതിയത്. തന്നെ എന്നും അതിശയിപ്പിച്ചിട്ടുള്ള നടനാണ് അദ്ദേഹമെന്നും സത്യന്‍ അന്തിക്കാട് പറയുന്നു.

സത്യന്‍ അന്തിക്കാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്

മമ്മൂട്ടി എപ്പോഴും എന്നെ അതിശയിപ്പിക്കാറുണ്ട്.

അഭിനയ മികവിലൂടെ..
ഉറച്ച നിലപാടുകളിലൂടെ..
കറയില്ലാത്ത സൗഹൃദത്തിലൂടെ..

മമ്മൂട്ടി എന്ന നടനെ അല്പം മാറി നിന്ന് മറ്റൊരു മമ്മൂട്ടി നിരീക്ഷിക്കുന്നുണ്ടാകണം. അതുകൊണ്ടാണ് എന്നും പുതുമയോടെ പ്രേക്ഷകര്‍ക്കു മുന്നിലെത്താന്‍ അദ്ദേഹത്തിനു സാധിക്കുന്നത്. ശബ്ദം കൊണ്ടും സാന്നിദ്ധ്യംകൊണ്ടും ‘പ്രീസ്റ്റി’ന്റെ ടീസര്‍ പ്രതീക്ഷയുണര്‍ത്തുന്നു.

ജോഫിന്‍ എന്ന പുതിയ സംവിധായകന് ആശംസകള്‍ നേരുന്നു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Director Sathyan Anthikkad Praise Actor Mammootty