ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനത്തിന് മുന്‍പ് വികാരനിര്‍ഭരമായ കുറിപ്പുമായി ഓസീസ് താരം ഡേവിഡ് വാര്‍ണര്‍.
1988ന് ശേഷമുള്ള ഓസ്‌ട്രേലിയയുടെ പാകിസ്ഥാന്‍ പര്യടനം എന്ന നിലയില്‍ ഏറെ ആവേശത്തോടെയാണ് ഇരു ടീമിന്റെയും ആരാധകര്‍ ഓസീസ് ടൂറിനെ നോക്കിക്കാണുന്നത്.
മൂന്ന് ടെസ്റ്റും മൂന്ന് ഏകദിനങ്ങളും ഒരു ടി-20 മത്സരവുമാണ് ഓസീസിന്റെ പാക് പര്യടനത്തിലുള്ളത്.
ഇംഗ്ലണ്ടിനെതിരായ ആഷസില്‍ 4-0ന്റെ ആധികാരിക വിജയം നേടിയതിന് പിന്നാലെ ടെസ്റ്റില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന ടീമായി മാറിയിരിക്കുകയാണ് കങ്കാരുക്കള്‍. ആഷസിലെ ടീമിന്റെ കരുത്തായി മാറിയ ഡേവിഡ് വാര്‍ണറില്‍ തന്നെയാണ് ഓസീസ് ആരാധകരുടെ കണ്ണ്.

എന്നാലിപ്പോള്‍ പാക് പര്യടനത്തിന് മുന്‍പായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വൈകാരികമായി കുറിപ്പാണ് ഇപ്പോള്‍ ആരാധകര്‍ ചര്‍ച്ചയാക്കുന്നത്. മക്കള്‍ക്കും ഭാര്യ കാന്‍ഡിസിനുമൊപ്പമുള്ള ചിത്രങ്ങള്‍ക്കൊപ്പമായിരുന്നു താരം കുറിപ്പ് പങ്കുവെച്ചത്.
