ലോകകപ്പില്‍ ചരിത്രം കുറിച്ച് പുതുമുഖങ്ങളായ കുറസാവോ. ഗ്രൂപ്പ് ഇ-യില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ജര്‍മനിക്കെതിരെ ഗോള്‍ നേടിയാണ് കുറസാവോ തങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.
ലോകകപ്പില്‍ ചരിത്രം കുറിച്ച് പുതുമുഖങ്ങളായ കുറസാവോ. ഗ്രൂപ്പ് ഇ-യില്‍ നടക്കുന്ന മത്സരത്തില്‍ കരുത്തരായ ജര്‍മനിക്കെതിരെ ഗോള്‍ നേടിയാണ് കുറസാവോ തങ്ങളുടെ പേര് ചരിത്രത്തില്‍ രേഖപ്പെടുത്തിയത്.
ലോകകപ്പില്‍ ഗോള്‍ നേടുന്ന ഏറ്റവും കുറവ് ജനസംഖ്യയുള്ള രാജ്യമായാണ് കുറസാവോ മാറിയത്. 158,000 ആണ് കുറസാവോയിലെ ജനസംഖ്യ. ഗോള്‍ നേടിയ ജര്‍മനിയില്‍ കുറസാവോയേക്കാള്‍ ജനസംഖ്യയുള്ള 52 നഗരങ്ങള്‍ ഉണ്ടെന്നതും എടുത്തുപറയേണ്ടതാണ്.
ലോകകപ്പിന് യോഗ്യത നേടിയ കുഞ്ഞന്‍ രാജ്യമെന്ന തലയെടുപ്പോടെ ആദ്യ മത്സരത്തിനിറങ്ങിയ കുറസാവോ നാല് തവണ ലോക കിരീടം നേടിയ ടീമിനെതിരെ ഗോള്‍ നേടി പുതിയ ചരിത്രവും സൃഷ്ടിച്ചിരിക്കുകയാണ്.
ലോകകപ്പിനെത്തുന്ന കുഞ്ഞന്‍ രാജ്യമെന്ന ഐസ്ലാന്‍ഡിന്റെ പേരിലുണ്ടായിരുന്ന റെക്കോഡ് തകര്‍ത്തായിരുന്നു കോണ്‍കാകാഫില്‍ നിന്നും കുറസാവോ വിശ്വവേദിയിലെത്തിയത്. 3,50,000ത്തിലധികം ജനസംഖ്യയുള്ള ഐസ്ലാന്‍ഡ് 2018ലായിരുന്നു യോഗ്യത നേടിയിരുന്നത്.
🇨🇼💙 CURAÇAO WITH THE GOALLLL!!!!
HISTORICAL MOMENT!!!! pic.twitter.com/V44jDVczeA
— Rising Stars XI (@RisingStarXI) June 14, 2026
മത്സരത്തിന്റെ 21ാം മിനിറ്റിലാണ് കുറസാവോയുടെ ചരിത്ര ഗോള്‍ പിറന്നത്. ലീവാനോ കോമെനെന്‍സിയയാണ് ജര്‍മന്‍ പോസ്റ്റില്‍ പന്തെത്തിച്ചത്. ജര്‍മനിയുടെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയറിന് ഒരു അവസരവും നല്‍കാതെയാണ് ലീവാനോ ഗോള്‍ നേടിയത്.
Content Highlight: Curacao create a new history FIFA World cup