മലപ്പുറം:താനുര്‍ അഞ്ചുടിയില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ക്ക് വെട്ടേറ്റു. ഡി.വൈ.എഫ്.ഐ തീരദേശ മേഖല മുന്‍ സെക്രട്ടറി അഞ്ചുടി സ്വദേശി ഷംസുവിനാണ് വെട്ടേറ്റത്. തിങ്കളാഴ്ച രാത്രി പതിനൊന്നോടെയായിരുന്നു ആക്രമണം.

ഓട്ടോയിലെത്തിയ സംഘമാണ് ആക്രമണം നടത്തിയത്. ആക്രമണത്തില്‍ ഷംസുവിന്റെ പിതൃസഹോദരന്‍ മുസ്തഫയ്ക്കും വെട്ടേറ്റിട്ടുണ്ട്. മുസ്തഫയുടെ കൈപ്പത്തിക്കാണ് വെട്ടേറ്റത്. ഷംസുവിന് തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ് ഗുരുതരമായ പരിക്കുണ്ട്.

Read Also : കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണന് നട്ടെല്ല് വരയ്ക്കാനറിയാമോ ?

ഇരുവരേയും തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേ മാറ്റിയിട്ടുണ്ട്.

സ്ഥലത്ത് വന്‍ പോലീസ് സന്നാഹം ക്യാമ്പ് ചെയ്യുന്നുണ്ട്. മത്സ്യത്തൊഴിലാളികളായ ഇരുവര്‍ക്കും മത്സ്യത്തൊഴിലാളികളുടെ യോഗം കഴിഞ്ഞ് തിരിച്ചുവരുമ്പോഴാണ് വെട്ടേറ്റത്.