പത്തനംതിട്ട: ശബരിമലയില്‍ പൊലീസ് മൊബൈല്‍ ജാമറുകള്‍ സ്ഥാപിച്ചു. സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായിാണ് പൊലീസിന്റെ നീക്കം. കനത്ത സുരക്ഷയുടെ ഭാഗമായി കമോന്‍ഡോകളെ വിന്യസിച്ചിട്ടുണ്ട്.

ജാമറുകള്‍ എപ്പോള്‍ മുതല്‍ പ്രവര്‍ത്തിപ്പിക്കും എന്ന് വ്യക്തമാക്കാന്‍ പൊലീസ് തയ്യാറായില്ല. മാധ്യമങ്ങളടക്കം എല്ലാവര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

Also Read:  ശബരിമല; തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ബസ് തടഞ്ഞ് ബി.ജെ.പി

ചിത്തിര ആട്ടവിശേഷത്തിനോടനുബന്ധിച്ച് ശബരിമല നട ഇന്ന് തുറക്കാനിരിക്കെ വനിതാ പൊലീസുകാര്‍ സന്നിധാനത്തെത്തിയിരുന്നു. 15 വനിതാ പൊലീസുകാരാണ് സന്നിധാനത്തെത്തിയത്.

50 വയസിന് മുകളിലുള്ളവരാണ് ഇവര്‍.പമ്പയില്‍ നൂറു വനിതാ പൊലീസുകാരെ എത്തിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യമുണ്ടായാല്‍ അമ്പത് വയസ്സിന് മുകളിലുള്ള 15 പേരെക്കൂടി സന്നിധാനത്ത് എത്തിക്കുമെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.