തിരുവനന്തപുരം: ശബരിമലയിലേക്ക് വന്ന തീര്‍ത്ഥാടകരെ പൊലീസ് കടത്തിവിടുന്നില്ലെന്നാരോപിച്ച് തിരുവനന്തപുരത്ത് ബി.ജെ.പിയുടെ നേതൃത്വത്തില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ തടയുന്നു. ബി.ജെ.പി നേതാവ് പി.കെ കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ബസുകള്‍ തടയുന്നത്.

നേരത്തെ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ശബരിമല തീര്‍ത്ഥാടകര്‍ക്ക് സൗകര്യമൊരുക്കുന്നില്ലെന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ എരുമേലിയില്‍ പ്രതിഷേധിച്ചിരുന്നു. ഒരു മണിക്കൂറിനകം കെ.എസ്.ആര്‍.ടി.സി ബസുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായില്ലെങ്കില്‍ എരുമേലിയില്‍ നിന്ന് ഒരു വാഹനവും കടത്തിവിടില്ലെന്നും ഇവര്‍ പറഞ്ഞിരുന്നു.

ALSO READ: നട അടച്ചിടുമെന്ന് പ്രഖ്യാപിക്കും മുന്‍പ് തന്ത്രി വിളിച്ചിരുന്നു; ധൈര്യം നല്‍കിയത് താന്‍; ഗുരുതര വെളിപ്പെടുത്തലുമായി പി.എസ് ശ്രീധരന്‍ പിള്ള

ഇതിന്റെ ചുവടുപിടിച്ചാണ് തലസ്ഥാനത്ത് ബി.ജെ.പി ബസുകള്‍ തടയുന്നത്. അതേസമയം എരുമേലിയില്‍ നിന്നും ബസ് സര്‍വീസ് കെ.എസ്.ആര്‍.ടിസി തുടങ്ങിയിട്ടുണ്ട്.

പൊലീസ് വഴിയില്‍ തടയുന്നതിനാലും ഇനി അറിയിപ്പ് ഉണ്ടാകുന്നത് വരെ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഇറക്കേണ്ടതില്ലെന്ന് പൊലീസ് അറിയിച്ചതിനാലുമാണ് ബസ് സര്‍വീസ് നടത്താത്തതെന്ന് കെ.എസ്.ആര്‍.ടി.സി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

WATCH THIS VIDEO: